ബൈക്കിൽ സാഹസിക ഹിമാലയയാത്ര കഴിഞ്ഞെത്തിയ അ​ന​ഘയ്ക്കും ആൻസിക്കും  ചാലക്കുടിയുടെ സ്വീകരണം

ചാ​ല​ക്കു​ടി: ഹി​മാ​ല​യ​ത്തി​ലേ​ക്ക് ബൈ​ക്കി​ൽ സാ​ഹ​സി​ക​യാ​ത്ര ന​ട​ത്തി തി​രി​ച്ചെ​ത്തി​യ പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് മ​ന​സ് എ​ന്ന സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ സ്വീ​ക​ര​ണം ന​ൽ​കി. കൂ​ട​പ്പു​ഴ തൊ​ഴു​ത്തും​പ​റ​ന്പി​ൽ മ​ണി​ക്കു​ട്ട​ന്‍റെ മ​ക​ൾ അ​ന​ഘ, ആ​റ്റ​പ്പാ​ടം എ​ലു​വ​ത്തി​ങ്ക​ൽ ബേ​ബി​യു​ടെ മ​ക​ൾ ആ​ൻ​സി എ​ന്നി​വ​രാ​ണ് ബൈ​ക്കി​ൽ ഹി​മാ​ല​യ​ത്തി​ലേ​ക്ക് സാ​ഹ​സി​ക​യാ​ത്ര ന​ട​ത്തി തി​രി​ച്ചെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ജൂ​ണ്‍ ര​ണ്ടി​ന് ഡ​ൽ​ഹി​യി​ൽ​നി​ന്നാ​ണ് യാ​ത്ര ആ​രം​ഭി​ച്ച​ത്. സൗ​ത്ത് ജം​ഗ്ഷ​നി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി​ക​ളെ വാ​ദ്യ​മേ​ള​ങ്ങ​ളോ​ടെ സ്വീ​ക​രി​ച്ചു. ടൗ​ണ്‍ ഹാ​ൾ മൈ​താ​നി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​യോ​ഗ​ത്തി​ൽ മ​ന​സ് പ്ര​സി​ഡ​ന്‍റ് സി.​കെ.​പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി കെ.​എ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ന​ഗ​ര​സ​ഭ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ യു.​വി.​മാ​ർ​ട്ടി​ൻ, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി​ജി സ​ദാ​ന​ന്ദ​ൻ, പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഒ.​പൈ​ല​പ്പ​ൻ, മു​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​ഷ പ​ര​മേ​ശ്വ​ര​ൻ, മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​യ് മൂ​ത്തേ​ട​ൻ, സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഒ.​എ​സ്.​ച​ന്ദ്ര​ൻ, എം.​എം.​അ​നി​ൽ​കു​മാ​ർ, ഫു​ട്ബോ​ൾ കോ​ച്ച് ടി.​കെ.​ചാ​ത്തു​ണ്ണി, ഷി​ബു വാ​ല​പ്പ​ൻ, ജോ​ഷി മാ​ളി​യേ​ക്ക​ൽ, സി.​കെ.​സു​നി​ൽ​കു​മാ​ർ, മ​നേ​ഷ് സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts