വടക്കാഞ്ചേരി: ജില്ലയിലെ വിനോദ സഞ്ചാര രംഗത്തെ പ്രശസ്തമായ ചെപ്പാറക്കുന്ന് സാമൂഹ്യ വിരദ്ധരുടെ താവളമാകുന്നു. തെക്കുംകര പഞ്ചായത്തിലെ പൂമലയിൽ പത്ത് ഏക്കറോളം പരന്നു കിടക്കുന്ന ചെപ്പാറകുന്നിൽ നിന്നുള്ള കാഴ്ച പ്രകൃതി രമണിയമാണ്. പൂമല, പത്താഴകുണ്ട് ഡാമുകളോട് അടുത്തു കിടക്കുന്ന ഇവിടെ ദിനംപ്രതി നൂറുകണക്കിന് പേരാണ് എത്തിയിരുന്നത്.
സഞ്ചാരികളുടെ വരവിന് പുറമെ ആൽബം നിർമാതാക്കളും ടെലിഫിലിം എടുക്കുന്നവരും വെഡ്ഡിംഗ് ഒൗട്ട് ഡോർ ഷൂട്ടിംഗിനുമായി നിരവധി പേരും ഇവിടെ എത്താറുണ്ട്. എന്നാൽ ആളുകളുടെ വരവ് കൂടിയതോടെ സാമൂഹ്യ വിരുദ്ധരുടെ ശല്യവും കൂടുതലായി. വിജനമായ പ്രദേശമാണെന്നത് ഇത്തരക്കാർക്ക് സഹായകരമാകുന്നുണ്ട്.
ജില്ലയിൽ ഏറ്റവും അധികം മയക്കു മരുന്ന് ലഭിക്കുന്ന കേന്ദ്രമായി ചെപ്പാറകുന്ന് മാറികഴിഞ്ഞു. വാഹനങ്ങളിൽ എത്തുന്ന ഇത്തരക്കാർ സഞ്ചാരികളെന്ന ഭാവേന കുന്ന് കയറുകയും ലഹരി വസ്തുക്കളുമായി തിരിച്ചിറങ്ങുകയുമാണ്. ഇതിനു പുറമെയാണ് മദ്യപൻമാരുടെ ശല്യം. മദ്യപിച്ചതിനുശേഷം കുപ്പികൾ പാറയിലെറിഞ്ഞ് പൊട്ടിക്കുന്നത് ഇവിടെ പതിവാണ്. ഇത് ചോദ്യം ചെയ്യുന്നവരെ ശാരീരികമായി ആക്രമിക്കുന്നതും വാക്കേ റ്റവും ഇവിടെ പതിവാണ്.
ഇത്തരക്കാരുടെ ശല്യം മൂലം പല ആൽബം നിർമാതാക്കളും ഇപ്പോൾ ചെപ്പാറയെ ഒഴിവാക്കുകയാണ്. ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് ബന്ധപ്പെട്ട അധികാരികളോട് പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. വൈകുന്നേരമാകുന്നതോടെ എത്തുന്ന മദ്യപസംഘം സമീപത്തെ പറന്പുകളിലെ ഇളനീരും മോഷ്ടിക്കുന്നുണ്ട്.
തദ്ദേശ വാസികളായ ചിലരുടെ സഹായം ഇവർക്കുണ്ടന്നു പറയപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ചെപ്പാറ കുന്നിൽ ഔട്ട് ഡോർ വെഡിംഗ് വീഡിയോ ചിത്രീകരി ക്കുന്നതി നെത്തിയ ദന്പതികളടങ്ങുന്ന സംഘത്തെ ലഹരി വിൽപനക്കാർ കൈ യേറ്റം ചെയ്യാൻ ശ്രമിച്ചിരുന്നു.
വീഡിയോ എടുക്കുന്നതിനിടയിൽ ഇവരുടെ ലഹരി വിൽപ്പനക്യാമറയിൽ പകർത്തി എന്നാരോപിച്ചാണ് കയ്യേറ്റം ചെയ്തത്. ഇത്തരത്തിൽ നിരവധി പരാതികൾ ഉയർന്നിട്ടും കാഴ്ചക്കാരായി നിൽക്കുകയാണ് പോലീസ് അധികാരികൾ.
ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിലിന്റെ നേതൃത്വത്തിൽ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കു എത്തുന്ന ബസ് സർവീസിൽ ചെപ്പാറകുന്നിനെയും ഉൾപ്പെടുത്താൻ തീരുമാനമുണ്ടായിരുന്നെങ്കിലും പിന്നീട് അത് ഒഴുവാക്കുകയായിരുന്നു.
വളരെ ദൃശ്യ മനോഹാരിതയാർന്ന ചെപ്പാറയെ സംരക്ഷിക്കാൻ നാട്ടുകാരുടെ സഹകരണത്തോടെ സംരക്ഷണസേന രൂപികരിക്കാനുള്ള ശ്രമത്തിലാണ് പ്രകൃതി സ്നേഹികൾ.