തിരുവനന്തപുരം: ജിവി രാജ സ്പോർട്സ് സ്കൂളിൽ ഭക്ഷ്യവിഷബാധ. തിങ്കളാഴ്ച രാത്രി ഹോസ്റ്റലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. ഇതേതുടർന്ന് 37 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷണം കഴിച്ച ശേഷം ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായ കുട്ടികൾ ചികിത്സ തേടുകയായിരുന്നു.
അതേസമയം സംഭവം സ്കൂൾ അധികൃതർ മറച്ചുവെച്ചുവെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഇത്രയും കുട്ടികൾ ചികിത്സ തേടിയിട്ടും സ്കൂൾ അധികൃതർ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിച്ചില്ലെന്നാണ് ആക്ഷേപം.