കെഎസ്ആര്‍ടിസിയെ വീണ്ടും മെച്ചപ്പെടുത്താനുറച്ച് എംഡി ടോമിന്‍ തച്ചങ്കരി! ആറു വര്‍ഷങ്ങള്‍ക്കുശേഷം ശമ്പള പരിഷ്‌കരണം; എംഡി ചെയ്യാനുറപ്പിച്ചത് യൂണിയന്‍ നേതാക്കള്‍ പോലും പറയാന്‍ മടിച്ചിരുന്ന കാര്യങ്ങള്‍

എംഡിയായി ടോമിന്‍ തച്ചങ്കരി അധികാരമേറ്റതു മുതല്‍ നിരവധിയനവധി പരിഷ്‌കാരങ്ങളാണ് കെഎസ്ആര്‍ടിസിയില്‍ നടന്നത്. ജീവനക്കാരുടേതായ ഒരുപാട് നന്മ പ്രവര്‍ത്തികളും പുറത്തു വരികയുണ്ടായി. കെഎസ്ആര്‍ടിസിയെ കൂടുതല്‍ നന്നാക്കാന്‍ ഉറച്ചിരിക്കുകയാണിപ്പോള്‍ ടോമിന്‍ തച്ചങ്കരി.

ഇപ്പോള്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ ഒരുങ്ങിരിക്കുകയാണ് എംഡി എന്നാണ് റിപ്പോര്‍ട്ട്. യൂണിയന്‍ നേതാക്കാള്‍ പോലും രണ്ടു വര്‍ഷമായി പറയാന്‍ മടിച്ചിരുന്ന കാര്യമാണ് എം ഡി ഇപ്പോള്‍ ചര്‍ച്ചയാക്കിരിക്കുന്നത്. യൂണിയനുകളെ ശമ്പള പരിഷ്‌ക്കരണ ചര്‍ച്ചയ്ക്കു ക്ഷണിച്ചിരിക്കുകയാണു തച്ചങ്കരി.

ഇതോടെ വര്‍ഷങ്ങളായി ലഭിക്കാതിരിക്കുന്ന ശമ്പള പരിഷ്‌ക്കരണം ഉടന്‍ നടപ്പാക്കും എന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍. ആറു വര്‍ഷം മുമ്പാണ് കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌ക്കരണം അവസാനമായി നടപ്പിലാക്കിയത്. കോര്‍പ്പറേഷന്‍ നഷ്ട്ടത്തിലായതിനാല്‍ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കാന്‍ കഴിയില്ല എന്ന നിലയിലായിരുന്നു ഇതുവരെയുള്ള മാനേജിങ് ഡയറക്ടര്‍മാര്‍.

എന്നാല്‍ തച്ചങ്കരിയുടെ നയതന്ത്രപരമായ നീക്കം മൂലം കെ എസ് ആര്‍ ടി സി ലാഭത്തിലേയ്ക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ശമ്പള പരിഷ്‌ക്കരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്.

Related posts