വരാപ്പുഴ കേ​സിൽ ശ്രീ​ജി​ത്തി​നെ പി​ടി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട വ​ലി​യ സ​ഖാ​വി​നെ പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: വ​രാ​പ്പു​ഴ​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ശ്രീ​ജി​ത്ത് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ശ്രീ​ജി​ത്തി​നെ പി​ടി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട വ​ലി​യ സ​ഖാ​വി​നെ പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വ​ലി​യ സ​ഖാ​വ് ആ​രാ​ണെ​ന്ന് പു​റം ലോ​കം അ​റി​യ​ണ​മെ​ന്നും ചെന്നിത്തല വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

പ​ത്ത് ല​ക്ഷം രൂ​പ​യും ജോ​ലി​യും ന​ൽ​കി​യാ​ൽ ആ​രെ​യും ത​ല്ലി​ക്കൊ​ല്ലാ​മെ​ന്ന സ്ഥി​തി കേ​ര​ള​ത്തി​ൽ സ​ർ​ക്കാ​ർ ഉ​ണ്ടാ​ക്കി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ്രീ​ജി​ത്ത് കേ​സി​ൽ റൂ​റ​ൽ എ​സ്പി​യാ​യി​രു​ന്ന എ.​വി. ജോ​ർ​ജി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​ത് കേ​സ് അ​ട്ടി​മ​റി​ക്കാ​നാ​ണ്.

ശ്രീ​ജി​ത്തി​ന്‍റെ കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ട​ത് സി​ബി​ഐ അ​ന്വേ​ഷ​ണ​മാ​ണ്. അ​ത് സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും എ​ന്തു​കൊ​ണ്ടാ​ണ് സ​ർ​ക്കാ​ർ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തെ ഭ​യ​പ്പെ​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി​യെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് കേ​സി​ലെ അ​ന്വേ​ഷ​ണം നി​ല​ച്ച​തെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts