അത്താണി: തൃശൂർ മെഡിക്കൽ കോളജ് കാന്പസിൽ വീണ്ടും സിനിമ ഷൂട്ടിംഗ്. പ്രശസ്ത നടൻ രാമുവിന്റെ മകൻ ദേവദാസിനെ കേന്ദ്രകഥാപാത്രമാക്കി ബാബുരാജ് സംവിധനം ചെയ്യുന്ന കളിക്കൂട്ടുകാർ എന്ന സിനിമയുടെ ഷൂട്ടിംഗാണ് മെഡിക്കൽ കോളജ് കാന്പസിലും പരിസരത്തും പുരോഗമിക്കുന്നത്.
കാന്പസിലെ കോളജ് ഹോസ്റ്റലിന്റെ സമീപത്ത് കഴിഞ്ഞ ദിവസം സംഘടന രംഗം ചിത്രീകരിച്ചു. സ്റ്റണ്ട് മാസ്റ്റർ മാഫിയ ശശിയും സഹായികളും ഇവിടെയുണ്ടായിരുന്നു. തൃശൂർ മെഡിക്കൽ കോളജ് അടുത്തകാലത്തായി സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനായി മാറിയിട്ടുണ്ട്.
വിനയൻ സംവിധാനം ചെയ്ത അതിശയൻ, ജയരാജിന്റെ ആനന്ദ ഭൈരവി എന്നീ ചിത്രങ്ങളിൽ കേന്ദ്രകഥാപാത്രമായ ബാലതാരമായി അഭിനയിച്ചിട്ടുള്ള ദേവദാസ് യുവനടനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് കളിക്കൂട്ടുകാർ. ഇന്ദ്രൻസ്, രണ്‍ജി പണിക്കർ, കുഞ്ചൻ, സലിംകുമാർ, ജനാർദ്ദനൻ, ഷമ്മി തിലകൻ, ബൈജു, കുഞ്ചൻ, ശിവജി ഗുരുവായൂർ, സുനിൽ സുഖദ എന്നിവരും ചിത്രത്തിലുണ്ട്. ഇതിൽ പല താരങ്ങളും മെഡിക്കൽ കോളജ് ലൊക്കേഷനിൽ എത്തിയിട്ടുണ്ട്.