കോട്ടയം: ചിങ്ങവനം പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് കാണാതായ അമ്മയേയും കുഞ്ഞിനെയും കണ്ടെത്തി. നീലംപേരൂർ സ്വദേശിയായ യുവാവിനൊപ്പം മുങ്ങിയതായിരുന്നു യുവതി. പോലീസ് യുവാവിന്റെ ഫോണ് നന്പർ ലൊക്കേഷൻ നോക്കിയപ്പോൾ മൂന്നാറിലായിരുന്നു.
പിന്നീട് സൈബർ സെല്ലിന്റെ സഹായത്തോടെ മൂന്നാറിൽ നിന്ന് മൂവരെയും പോലീസ് കണ്ടെത്തി കൂട്ടിക്കൊണ്ടുവന്നു. ഇന്നലെ ഇവരെ കോടതിയിൽ ഹാജരാക്കി.
യുവതിക്ക് കാമുകനൊപ്പം പോകാനാണ് താൽപര്യമെന്ന് കോടതിയെ അറിയിച്ചതോടെ കോടതി അനുമതി നല്കുകയായിരുന്നു. യുവതിയുടേത് നിയമാനുസൃതമുള്ള വിവാഹമല്ലായിരുന്നു. ഹിന്ദുവായ യുവതി ക്രിസ്ത്യൻ യുവാവിനെ പ്രണയിച്ച് കൂടെ താമസിക്കുകയായിരുന്നു.
അതേ സമയം ഇന്നലെയും ചിങ്ങവനം പോലീ്സ് സറ്റേഷൻ പരിധിയിൽ നിന്ന് ഒരു യുവതിയെ കാണാതായി. ചോഴിയക്കാട് സ്വദേശിയായ 26 വയസുള്ള യുവതിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കൾ ഇന്നലെ രാത്രിയിൽ പോലീസിൽ പരാതി നല്കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അമ്മയുടെ വീട്ടിൽ പോവുകയാണെന്നു പറഞ്ഞാണ് യുവതി പോയത്. ജോലിക്ക് അപേക്ഷ നല്കുന്നതിന് റേഷൻ കാർഡ് കൊണ്ടുപോയെങ്കിലും വൈകുന്നേരത്തോടെ അയൽ വീട്ടിൽ കാർഡ് തിരികെ നല്കിയിരുന്നു. അമ്മയുടെ വീട്ടിൽ അന്വേഷിച്ചപ്പോൾ അവിടെ എത്തിയില്ലെന്ന് അറിവായി. രാത്രിയായിട്ടും കാണാതായതോടെയാണ് പോലീസിൽ പരാതി നല്കിയത്.