ബുവനോസ് ആരിസ്: അർജന്റീനയുടെ ഇതിഹാസതാരമാകാൻ ലയണൽ മെസിക്ക് ലോകകപ്പ് കിരീടത്തിന്റെ ആവശ്യമില്ലെന്ന് മുൻ സ്ട്രൈക്കർ ഹെർനൻ ക്രെസ്പോ. ചരിത്രത്തിൽ ലോകകപ്പ് നേടാതെ തന്നെ ഇതിഹാസങ്ങളായ ധാരാളം കളിക്കാരുണ്ടെന്നും ക്രെസ്പോ പറഞ്ഞു.
മെസി അസാമാന്യ കളിക്കാരനാണ്. ലോകകപ്പ് നേടാൻ അദ്ദേഹം അർഹനാണെന്നും ക്രെസ്പോ പറഞ്ഞു. മെസി ലോക കിരീടം നേടിയാലും ഇല്ലെങ്കിലും ഇതിഹാസമാണ്. എത്ര ഇതിഹാസങ്ങൾ ലോക ചാന്പ്യന്മാരാകാതെ പോയി. യെഹാൻ ക്രൈഫും മിഷേൽ പ്ലാറ്റീനിയും ലോക ചാന്പ്യന്മാരായിട്ടില്ലെന്നും അവർ ഇതിഹാസങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.