മലയാളി ഓസ്ട്രേലിയയില്‍ കൊല്ലപ്പെട്ട കേസില്‍ ഭാര്യയ്ക്കും ഭാര്യയുടെ കാമുകനും തടവ് ശിക്ഷ കിട്ടിയിരുന്നു. 2015 ഒക്ടോബറിലായിരുന്നു യുഎഇ എക്സ്ചേഞ്ച് ഉദ്യോഗസ്ഥനായ സാമിനെ മെല്‍ബണിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഭാര്യ സോഫിയയും കാമുകന് അരുണും ചേര്‍ന്ന് ഓറഞ്ച് ജ്യൂസില്‍ സയനൈഡ് ചേര്‍ത്തു നല്‍കിയായിരുന്നു സാമിനെ കൊലപ്പെടുത്തിയത്. സാമിന്റെ മരണശേഷം പോലീസ് സോഫിയ അറിയാതെ അവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് സോഫിയയും കാമുകന് അരുണും ചേര്‍ന്ന് സാമിനെ കൊലപ്പെടുത്തിയതാണ് എന്നു കണ്ടെത്തുകയായിരുന്നു.
കുറ്റകൃത്യത്തില്‍ സോഫിയയ്ക്ക് 22 വര്‍ഷവും അരുണിന് 27 വര്‍ഷവും തടവു ശിക്ഷ കോടതി വിധിച്ചു. ഇതിനു പിന്നാലെ സോഫിയയുടെ ഡയറിയിലെ ചില പരാമര്‍ശങ്ങള്‍ ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടു. അത് ഇങ്ങനെ.
ഫെബ്രുവരി 2, 2013: ഞാന്‍ നിനക്കുവേണ്ടി കാത്തിരിക്കുകയാണ്
ഫെബ്രുവരി 8: എനിക്കു നിന്റെ കൈകളില്‍ ഉറങ്ങണം. എനിക്കു നിന്റേതാകണം. പക്ഷേ, നീ എന്റേതല്ലല്ലോ..
ഫെബ്രുവരി 17: നിന്നെ ഒരുപാടു മിസ് ചെയ്യുന്നു. എന്നെ ചേര്‍ത്തുപിടിക്കുമോ? നിനക്കുവേണ്ടിയാണു ഞാന്‍ കാത്തിരിക്കുന്നത്.
മാര്‍ച്ച് 8: എന്താണു ഞാനിങ്ങനെയായത്? എന്താണ് എന്റെ ഹൃദയം കല്ലുപോലെയായത്? എന്തുകൊണ്ടാണു ഞാനിത്ര ക്രൂരയായത്? ഇങ്ങനെ കൗശലക്കാരിയായത്? നീയാണെന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചത്. നീയാണെന്നെ ഇത്ര ചീത്തയാക്കിയത്.
ഏപ്രില്‍ 12: നിന്റേതാകാന്‍ കഴിഞ്ഞാല്‍ ഞാന്‍ അഭിമാനിക്കും. നീ കൂടെയുണ്ടെങ്കില്‍, ഉയരങ്ങള്‍ കീഴടക്കാന്‍ എനിക്കുകഴിയും.
ജൂലൈ 18: നമ്മള് ചെയ്യാന്‍ പോകുന്നതിനു നല്ല പ്ലാനിങ് വേണം. പ്ലാനിങ് ഇല്ലാത്ത ആശയം വെറും സ്വപ്നം മാത്രമാണ്.