ഓ​സ്ട്രേ​ലി​യ വീ​ണ്ടും തോ​റ്റു; ഇം​ഗ്ല​ണ്ടി​ന്‍റെ ജ​യം ആ​റ് വി​ക്ക​റ്റി​ന്

ചെ​സ്റ്റ​ര്‍ ലെ ​സ്ട്രീ​റ്റ്: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ തു​ട​ർ​ച്ച​യാ​യ നാ​ലാം ഏ​ക​ദി​ന​ത്തി​ലും ഇം​ഗ്ല​ണ്ടി​ന് ത​ക​ർ​പ്പ​ൻ ജ​യം. ടോ​സ് നേ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഓ​സ്ട്രേ​ലി​യ 50 ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 310 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ഇം​ഗ്ല​ണ്ട് 44.4 ഓ​വ​റി​ൽ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്നു. 83 പ​ന്തി​ൽ 101 റ​ൺ​സ് നേ​ടി​യ ജേ​സ​ൺ റോ​യി​യാ​ണ് ക​ളി​യി​ലെ താ​രം.

ജേ​സ​ണ്‍ റോ​യ്-​ജോ​ണി ബെ​ര്‍​സ്റ്റോ ഓ​പ്പ​ണിം​ഗ് സ​ഖ്യം വീ​ണ്ടും മി​ക​വ് പു​ല​ര്‍​ത്തി​യ മ​ത്സ​ര​ത്തി​ല്‍ ഇം​ഗ്ല​ണ്ട് ആ​ദ്യ വി​ക്ക​റ്റി​ല്‍ 174 റ​ണ്‍​സാ​ണ് നേ​ടി​യ​ത്. റോ​യ് 101 റ​ൺ​സും ബെ​ര്‍​സ്റ്റോ​യും 79 റ​ൺ​സും നേ​ടി പു​റ​ത്താ​യി. പി​ന്നാ​ലെ ഇ​റ​ങ്ങി​യ അ​ല​ക്സ് ഹെ​യ്ൽ​സ്(34), ജോ ​റൂ​ട്ട്(27), ജോ​സ് ബ​ട്ല​ർ(54) എ​ന്നി​വ​ർ ത​ക​ർ​ത്ത​ടി​ച്ച​തോ​ടെ ഇം​ഗ്ല​ണ്ട് വി​ജ​യം ക​ണ്ടു. ഓ​സീ​സി​ന് വേ​ണ്ടി ആ​ഷ്ട​ൺ അ​ഗ​ർ ര​ണ്ടു വി​ക്ക​റ്റ് നേ​ടി.

നേ​ര​ത്തെ, ഷോ​ൺ മാ​ർ​ഷ്(101), ആ​രോ​ൺ ഫി​ഞ്ച്(100), ട്രാ​വി​സ് ഹെ​ഡ്(63) എ​ന്നി​വ​രു​ടെ മി​ക​വി​ലാ​ണ് ഓ​സ്ട്രേ​ലി​യ മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ഡേ​വി​ഡ് വി​ല്ലി ഏ​ഴ് ഓ​വ​റി​ൽ 43 റ​ൺ​സ് വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ആ​ദി​ൽ റ​ഷീ​ദ്, മാ​ർ​ക്ക് വു​ഡ് എ​ന്നി​വ​ർ ര​ണ്ടു​വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ൽ ഇം​ഗ്ല​ണ്ട് 4-0ന് ​മു​ന്നി​ലാ​ണ്. ഞാ‍​യ​റാ​ഴ്ച ഓ​ൾ​ഫ് ട്രാ​ഫോ​ർ​ഡി​ലാ​ണ് അ​വ​സാ​ന മ​ത്സ​രം.

Related posts