ഒരു മത്സരമാവുമ്പോള്‍ ജയവും തോല്‍വിയുമൊക്കെയുണ്ടാവും, സമ്മതിച്ചു, എന്നാലും ഇങ്ങനെയുണ്ടോ ഒരു തോല്‍വി! അര്‍ജന്റീനയ്ക്കും മെസിയ്ക്കും പൊങ്കാലയുമായി വിരോധികള്‍

ഒരു മത്സരമാവുമ്പോള്‍ ജയവും തോല്‍വിയുമൊക്കെയുണ്ടാവും, സമ്മതിച്ചു, എന്നാലും ഇങ്ങനെയുണ്ടോ ഒരു തോല്‍വി. ചോദിക്കുന്നത് മറ്റാരുമല്ല, അര്‍ജന്റീന വിരോധികളാണ്. 21 ാം ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യയോട് ദയനീയ പരാജയം ഏറ്റുവാങ്ങിയ, ഫുട്‌ബോള്‍ മിശിഹാ, എന്നറിയപ്പെടുന്ന മെസിയുടെയും കൂട്ടരുടെയും ആരാധകരോടാണ് അവരുടെ ചോദ്യം.

അര്‍ജന്റീന ഗോളി വില്‍ഫ്രഡ് കാബെല്ലറോയുടെ ആനമണ്ടത്തരങ്ങളും, സമ്മതിച്ച് കൊടുക്കാവുന്നതും അല്ലാത്തതുമായ മറ്റ് പല കാരണങ്ങളും കൊണ്ടായിരുന്നു, നീലക്കുപ്പായക്കാരുടെ തലകുനിച്ച്, കണ്ണീരൊഴുക്കിയുള്ള മടക്കം. ആരാധകര്‍ മൗനിബാബമാരായപ്പോള്‍ മെസി, അര്‍ജന്റീന വിരോധികള്‍ സോഷ്യല്‍മീഡിയയില്‍ ആഘോഷപൊടിപൂരമാണ് നടത്തുന്നത്. ആദ്യ മത്സരത്തില്‍ ഐസ്‌ലന്‍ഡിനോട് സമനില വഴങ്ങിയപ്പോള്‍ മുതല്‍ തുടങ്ങിയതാണത്. മെസിയെയും കൂട്ടരെയും വാരിയിട്ടലക്കല്‍.

വമ്പന്‍ ടീമുകളെല്ലാം സമനിലയിലും തോല്‍വിയിലും കുടുങ്ങിയപ്പോള്‍ കളിയാക്കലിന്റെ ആവേശം തെല്ലൊന്ന് കുറഞ്ഞിരുന്നു. എന്നാലിപ്പോഴിതാ മെസി/ അര്‍ജന്റീന കളിയാക്കല്‍ സീസണ്‍ ടുവിന് തുടക്കമായിരിക്കുന്നു. ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളിന് അര്‍ജന്റീന കീഴടങ്ങിയതോടെയാണത്. ട്രോളുകളുടെ കുത്തൊഴുക്കാണ് മത്സരം നടന്ന വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ സോഷ്യല്‍മീഡിയയില്‍. അക്കൂട്ടത്തില്‍ ചിലതിങ്ങനെ…

 

 

 

 

 

 

 

 

 

 

 

 

 

 

Related posts