റാഞ്ചി: ജാർഖണ്ഡിൽ അഞ്ച് സാമൂഹ്യപ്രവർത്തകരെ തോക്കിൻ മുനയിൽ നിർത്തി മാനഭംഗപ്പെടുത്തി. ജാർഖണ്ഡിലെ കോച്ചംഗിലായിരുന്നു സംഭവം. ബോധവത്കരണ പരിപാടിക്കെത്തിയ സംഘത്തിനു നേരെയായിരുന്നു അക്രമം.
സംഘത്തിലെ ആണ് സുഹൃത്തുകളെ മർദ്ദിച്ച് അവശരാക്കിയശേഷം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പിഡീപ്പിക്കുകയായിരുന്നു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട തെരുവ് നാടകം അവതരിപ്പിക്കാനായി എത്തിയതായിരുന്നു സംഘം. നാടകം അവതരിപ്പിക്കാനുള്ള അവസാന ഘട്ട ജോലികളിൽ ഏർപ്പെട്ട സമയത്ത് ബൈക്കുകളിലെത്തിയ ആയുധ ധാരികളായ സംഘം യുവതികളെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.
പിന്നീട് മൂന്ന് മണിക്കൂറിനുശേഷം യുവതികളെ സമീപത്തെ കാട്ടിൽ ഇറക്കിവിട്ടു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. സ്ത്രീകളെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. സംഭവത്തിനു പിന്നിൽ മൂന്നു പേർക്ക് പങ്കുള്ളതായി കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു.