ച​ക്ക​പ്പ​ഴം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യി​ല്ല; കു​ട്ടി​യെ ബൈ​ക്ക് മോ​ഷ്ടാ​വാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്തു; സംഭവം വിവാദമായതോടെ മുഖ്യമന്ത്രി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു

പാ​റ്റ്ന: പോ​ലീ​സു​കാ​ർ​ക്ക് ച​ക്ക​പ്പ​ഴം സൗ​ജ​ന്യ​മാ​യി ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച 14 വ​യ​സു​കാ​ര​നെ​തി​രെ ബൈ​ക്ക് മോ​ഷ​ണം കു​റ്റം ചുമത്തി കേ​സെ​ടു​ത്തെ​ന്ന് പ​രാ​തി. ബി​ഹാ​റി​ലെ അ​ഗം​കു​വാ​ൻ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

മാ​ർ​ച്ച് 19നാ​ണ് പാ​റ്റ്ന​യി​ലെ ചി​ത്ര​ഗു​പ്ത ന​ഗ​ർ സ്വ​ദേ​ശി​യാ​യ പ​ച്ച​ക്ക​റി വി​ൽ​പ്പ​ന​ക്കാ​ര​ന്‍റെ മ​ക​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ച​ക്ക​പ്പ​ഴം സൗ​ജ​ന്യ​മാ​യി ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച കു​ട്ടി​യെ മ​ര്യാ​ദ പ​ഠി​പ്പി​ക്കാ​ൻ കേ​സെ​ടു​ത്തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കു​ട്ടി​ക്ക് 19 വ​യ​സു​ണ്ടെ​ന്ന് എ​ഴു​തി ചേ​ർ​ത്താ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. 14 വ​യ​സ് മാ​ത്ര​മു​ള്ള കു​ട്ടി​യു​ടെ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യി​ട്ടും ജാ​മ്യം ല​ഭി​ച്ചി​ല്ലെ​ന്ന് കു​ട്ടി​യു​ടെ അ​ച്ഛ​ൻ പ​റ​ഞ്ഞു.

പാ​റ്റ്ന സോ​ണ​ൽ ഐ​ജി എ​ൻ.​എ​ച്ച്.​ഖാ​ൻ, ഡി​ഐ​ജി രാ​ജേ​ഷ് കു​മാ​ർ, സീ​നി​യ​ർ സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് എ​ന്നീ ഉ​ന്ന​ത പോ​ലീ​സ് സം​ഘ​മാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ. കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ ക​ടു​ത്ത ശി​ക്ഷ ന​ൽ​കു​മെ​ന്ന് പാ​റ്റ്ന സോ​ൽ ഐ​ജി എ​ൻ.​എ​ച്ച്.​ഖാ​ൻ പ​റ​ഞ്ഞു.

Related posts