‘മ​ര​ണ​ത്തി​ന്‍റെ ആ​ഴ​ങ്ങ​ളി​ലേ​ക്കു പോകുന്നു’; അ​ർ​ജ​ന്‍റീ​നയുടെ തോൽവിയെ തുടർന്ന് ആ​രാ​ധ​ക​നെ കാ​ണാ​താ​യി; മീ​ന​ച്ചി​ലാ​റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു; ആത്മഹത്യ കുറുപ്പിൽ എഴുതിയിരുന്നതിങ്ങനെ…

കോ​ട്ട​യം: അ​യ​ർ​ക്കു​ന്നം ആ​റു​മാ​നൂ​രി​ൽ അ​ർ​ജ​ന്‍റീ​ന ആ​രാ​ധ​ക​നെ കാ​ണാ​താ​യി. മെ​സി​യു​ടെ പ​രാ​ജ​യ​ത്തി​ൽ മ​നം​നൊ​ന്ത യു​വാ​വ് ക​ത്തെ​ഴു​തി​വ​ച്ച​ശേ​ഷ​മാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. ആ​റു​മാ​നൂ​ർ കൊ​റ്റ​ത്തി​ൽ ദി​നു അലക്സി​നെ​യാ​ണു കാ​ണാ​താ​യ​ത്.

ദിനു വീ​ട്ടി​ലി​രു​ന്നു മ​ത്സ​രം ടെ​ലി​വി​ഷ​നി​ലൂ​ടെ ക​ണ്ടിരുന്നു. അ​ർ​ജ​ന്‍റീ​ന തോ​റ്റ​തോ​ടെ മ​നോ​വി​ഷ​മ​ത്തോ​ടെ പു​റ​ത്തേ​ക്കു പോ​കു​ക​യാ​യു​രു​ന്നു. യു​വാ​വി​നെ കാ​ണാ​താ​യ​താ​യി കാ​ണി​ച്ചു ബ​ന്ധു​ക്ക​ൾ അ​യ​ർ​ക്കു​ന്നം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ട്ടി​ൽ​നി​ന്നും ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ടു​ത്തു. മെ​സി​യു​ടെ തോ​ൽ​വി സ​ഹി​ക്കാ​നാ​വു​ന്ന​തി​ല​പ്പു​റ​മാ​ണെ​ന്നും മ​ര​ണ​ത്തി​ന്‍റെ ആ​ഴ​ങ്ങ​ളി​ലേ​ക്കു പോ​കു​ക​യാ​ണെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.

അ​യ​ർ​ക്കു​ന്നം പോ​ലീ​സ് ഫ​യ​ർ​ഫോ​ഴ്സി​നെ അ​റി​യി​ച്ച​ത​നു​സ​രി​ച്ചു മീ​ന​ച്ചി​ലാ​റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു. ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​നാ​ണു ഫ​യ​ർ​ഫോ​ഴ്സ് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തു​ട​ങ്ങി​യ​ത്. അ​ർ​ജ​ന്‍റീ​ന താ​രം മെ​സി​യു​ടെ ക​ടു​ത്ത ആ​രാ​ധ​ന​ക​നാ​യി​രു​ന്നു ബി​നു.

Related posts