കണ്ണൂർ: പരാതി പറയാനും അനുഭവങ്ങൾ പങ്കുവയ്ക്കുവാനും കണ്ണൂർ ടൗൺ പോലീസിന്റെ പരാതിപെട്ടി തയാർ. കണ്ണൂർ ടൗൺ സ്റ്റേഷൻ എസ്എച്ചഒ ടി.കെ. രത്നകുമാറിന്റെ നിർദേശപ്രകാരമാണ് സ്റ്റേഷനു വെളിയിൽ ബോക്സ് സ്ഥാപിച്ചത്.
സ്റ്റേഷനുകളിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരുടെ അനുഭവങ്ങൾ പോലിസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം മറ്റ് പരാതികൾ നിർദേശങ്ങൾ പൊതുജനങ്ങൾക്ക് എഴുതി ഇതിൽ നിക്ഷേപിക്കാം.
ഒരോ ദിവസവും ബോക്സ് തുറന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കും. പൊതുജനങ്ങളും പോലിസ് തമ്മിലുള്ള ബന്ധമെച്ചപ്പെടുത്തുവാനും രഹസ്യവിവരങ്ങൾ ലഭിക്കുന്നതിനും ഈ പദ്ധതി വഴി സാധിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ് ഉദ്യോഗസ്ഥർ.