ആലപ്പുഴ: തെറ്റ് ചെയ്യുന്നത് ഐപിഎസുകാരാണെങ്കിലും അവർ പുറത്ത് പോകുമെന്ന മുന്നറിയിപ്പുമായി മന്ത്രി ജി.സുധാകരൻ. മാപ്പർഹിക്കാത്ത തെറ്റ് ചെയ്തവരെ സർവിസിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സിവിൽ പോലീസ് ഓഫീസറായിരിക്കെ മരിച്ച ജോസഫിന്റെ കുടുംബ സഹായനിധി കൈമാറി സംസാരിക്കുകയായിരുന്നു മന്ത്രി.
കേസിൽ അറസ്റ്റ് ചെയ്യുന്നവരെ തൊടാനോ തല്ലാനോയുള്ള അധികാരം പോലീസിനില്ലെന്നും വരാപ്പുഴയിൽ അത് ലംഘിക്കപ്പെടുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ നിലപാടിന് വിരുദ്ധമായാണ് അവർ പ്രവർത്തിച്ചതെന്നു പറഞ്ഞ മന്ത്രി സർക്കാർ സർവീസിൽ കയറിയാൽ ആയുഷ്ക്കാലം മുഴുവൻ തുടരാമെന്ന് ആരും കരുതേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.