സോഷ്യല്‍മീഡിയ കാലത്ത് സത്യമേത് കള്ളമേത് എന്നു തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണ്. ഇത്തരത്തിലൊരു ചിത്രം കഴിഞ്ഞ ഒരാഴ്ച്ചയായി സോഷ്യല്‍മീഡിയയില്‍ നിറഞ്ഞാടിയതിന്റെ കഷ്ടപ്പാടിലാണ് കണ്ണൂര്‍ നെല്ലിക്കുറ്റിയെന്ന ഗ്രാമത്തിലെ നാട്ടുകാര്‍. നെല്ലിക്കുറ്റിയിലെ ഒരു വീട്ടിലാണു സംഭവം നടന്നതെന്ന പേരിലാണു സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ പ്രചരിച്ചത്.
ശവപ്പെട്ടിയില്‍ വയോധികന്‍ എഴുന്നേറ്റിക്കുന്നതായാണു ഫോട്ടോ. പടവും വാര്‍ത്തയും വാട്‌സാപ്പില്‍ പ്രചരിച്ചതോടെ ലോകത്തിന്റെ പലഭാഗത്തു നിന്നും നെല്ലിക്കുറ്റിയിലെ ബന്ധുക്കള്‍ക്കും പരിചയക്കാര്‍ക്കും ഫോണ്‍വിളികളെത്തി. ഫെയ്‌സ്ബുക്കിലും ഫോട്ടോ വ്യാപകമായി പ്രചരിച്ചു.
കണ്ണൂരില്‍ ചിത്രീകരിച്ച സിനിമയില്‍ പകര്‍ത്തിയ ചിത്രമാണു വ്യാജവിവരങ്ങളോടെ പ്രചരിച്ചതെന്നു പിന്നീടു വ്യക്തമായി. വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമനടപടിയെടുക്കാനുള്ള തീരുമാനത്തിലാണു നെല്ലിക്കുറ്റിയിലെ നാട്ടുകാര്‍. എന്തായാലും ചിത്രം ഇപ്പോഴും വൈറലായി തന്നെ നിറഞ്ഞോടുകയാണ്.