ഇരിങ്ങാലക്കുട: ഏറെ ആത്യാധുനിക സംവിധാനങ്ങൾ നിലവിൽവന്നതോടെ ഗർഭണികൾക്കിനി സഹായത്തിനായി ബന്ധുക്കൾ കൂട്ടിനിരിക്കേണ്ട ആവശ്യമേ ഇല്ല. കിടക്കയിൽ കിടന്ന് ബെല്ലടിച്ചാൽ ഉടൻതന്നെ നേഴ്സുമാരെത്തും.
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലാണു ഇത്തരത്തിലുള്ള ഹൈടെക് സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്. സർക്കാർ ആശുപത്രികളിൽ വച്ച് ജില്ലയിൽ ആദ്യമായി ഇത്തരത്തിലുള്ള സംവിധാനം നിലവിൽവരുന്നത് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലാണ്.
ഇലക്ട്രോണിക് നിയന്ത്രിത കിടക്കകളാണു ഗർഭിണികൾക്കും കുട്ടികൾക്കുമായി ഇവിടെ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും ഇഷ്ടാനുസരണം ആഗ്രഹിക്കുന്ന രീതിയിൽ ഇരുക്കുന്നതിനോ കിടക്കുന്നതിനോ ചാരികിടക്കുനതിനോ സാധിക്കും വിധം ക്രമീകരിച്ചിട്ടുള്ളതാണു ഇവിടത്തെ കിടക്കകൾ. ശ്വാസംമുട്ടുള്ള രോഗികൾക്കും സിസേറിയൻ കഴിഞ്ഞ ഗർഭണികൾക്കും ഇത്തരം സംവിധാനം ഏറെ പ്രയോജനകരമാണ്.
പത്തുലക്ഷം രൂപയോളം ചെലവഴിച്ച് കെഎൽഎഫ് ലിമിറ്റഡ് കന്പനിയാണു ആശുപത്രിയിലേക്കു ഇത്തരം കിടക്കകൾ സംഭാവന നൽകിയത്. നേഴ്സുമാരെ ബെല്ലടിച്ചു വരുത്തുന്നതിനു കിടക്കയോടു ചേർന്ന് ഭിത്തിയിൽ പ്രത്യേകം ബട്ടണ്‍ ഘടിപ്പിച്ചിട്ടുണ്ട ്.
ഈ ബട്ടണ്‍ അമർത്തിയാൽ നേഴ്സിംഗ് റൂമിൽ ബെൽ മുഴങ്ങും. ഏതു കിടക്കയിൽ നിന്നാണ് ഇത്തരത്തിലുള്ള ബെൽ മുഴങ്ങുന്നതെന്നു നേഴ്സിനു കൃത്യമായി അറിയാൻ കഴിയും.
അതോടെ നേഴ്സിനു ആ രോഗിയുടെ സമീപത്തെത്താനും സാധിക്കും. മദർ ആൻഡ് ചൈൽഡ് വിഭാഗത്തിൽ 38 കിടക്കകളാണുള്ളത്. ഓക്സിജൻ സിലിണ്ടറും കിടക്കയോടു ചേർന്നുള്ള ഭിത്തിയിൽ ഘടിപ്പിച്ചിട്ടുണ്ട ്.
ഏതു രോഗിക്കാണോ ഓക്സിജൻ ആവശ്യമായി വരുന്നത് ആ സമയം കിടക്കയോടു ചേർന്നുള്ള സിലിണ്ടറിലെ നോബിൽ ക്രമീകരിച്ചാൽ നിശ്ചിത അളവിൽ ഓക്സിജൻ ലഭിക്കും.
ആശുപത്രിയിലെ മദർ ആൻഡ് ചൈൽഡ് വിഭാഗത്തിന്റെ കെട്ടിടത്തിലാണു ഇത്തരമൊരു സംവിധാനമുള്ളത്. ഇതിനുപുറമേ ഈ വാർഡിൽ കഴിയുന്നവർക്കു ആസ്വദിക്കുവാനായി പാട്ടും മുഴങ്ങും. രാവിലെ എട്ടു മണിമുതൽ രാത്രി ഒന്‍പതു മണിവരെയാണ് പാട്ട് മുഴങ്ങുന്നത്.
സിനിമ ഗാനങ്ങളോ, ആൽബം പാട്ടുകളോ കേട്ട് ആസ്വദിക്കുന്നതിനുള്ള സൗകര്യമാണു സജ്ജമാക്കിയിട്ടുള്ളത്.
ഗർഭിണികൾക്കും പ്രസവം കഴിഞ്ഞ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. സിസേറിയൻ നടത്തുന്ന സ്ത്രീകളിൽ ഈ മ്യൂസിക് തെറാപ്പി മാനസിക സമ്മർദം കുറയ്ക്കാൻ ഏറെ സഹായകരമാകുന്നുണ്ടെന്നാണു ഏവരുടെയും വിലയിരുത്തൽ. ഈ കെട്ടിടത്തിൽ സിസിടിവി സംവിധാനവും ഏർപ്പെടുത്തീട്ടുണ്ട ്.