പുതുക്കാട് : കർഷകരുടെ കടങ്ങൾ എഴുതിതള്ളുമെന്ന് പറഞ്ഞ നരേന്ദ്രമോദി കോർപറേറ്റുകളുടെ കടം എഴുതി തള്ളികൊണ്ട് കർഷകരെ വഞ്ചിച്ചുവെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എൻ.ആർ. ബാലൻ പറഞ്ഞു. ആദ്യകാല കമ്യൂണിസ്റ്റ് നേതാവായിരുന്ന വി ആർ ദാമോദരന്റെ മൂന്നാം ചരമവാർഷിക ദിനാചരണത്തിന്റെ അനുസ്മരണ സമ്മേളനം നെന്മണിക്കര ചെറുവാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിൽ വന്ന മോഡിയുടെ ഭരണത്തിൽ കർഷക ആത്മാഹത്യ വർധിക്കുബോൾ കേരളത്തിൽ പിണറായി സർക്കാർ ആത്മാഹത്യയിലേക്ക് നയിക്കാത്ത നയമാണ് നടപ്പിലാക്കുന്നത്. കർഷകർക്ക് വിശ്വാസവും, പ്രതീക്ഷയും എൽ ഡി എഫ് സർക്കാർ നൽകുന്നു. കേരളത്തിൻ കാർഷിക ഉൽപാദനവും ജീവിത നിലവാരവും കർഷകർക്ക് വർധിച്ചുവരികയാണെന്നും എൻ ആർ ബാലൻ പറഞ്ഞു.
വി ആർ സ്മാരക അവാർഡ് ജേതാവായ കർഷക നേതാവ് അന്പാടി വേണുവിന് 10001 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് വിതരണം ചെയ്തു. സംഘാടക സമിതി ചെയർ എൻ എൻ ദിവാകരൻ അധ്യക്ഷനായി. അന്പാടി വേണു, സിപിഐഎം ഒല്ലൂർ ഏരിയ സെക്രട്ടറി കെ പി പോൾ, പാലിയേക്കര ലോക്കൽ സെക്രട്ടറി കെ എം വാസുദേവൻ സിപിഐഎം ജില്ലാ കമ്മിറ്റിയംഗം വർഗീസ് കണ്ടംകുളത്തി, കെ പി പോൾ എന്നിവർ സംസാരിച്ചു.നെന്മണിക്കര ലോക്കൽ സെക്രട്ടറ്റി കെ എ സുരേഷ് സ്വാഗതവും, കെ എ അനിൽകുമാർ നന്ദിയും പറഞ്ഞു.