പോത്തൻകോട്: ബൈക്കപകടത്തിൽ സുഹൃത്ത് മരിച്ചതിന്റെ മനോവിഷമത്തിൽ പെൺകുട്ടി ജീവനൊടുക്കി. പോത്തൻകോട് മങ്ങാട്ടുകോണം മഠത്തിൻ മേൽ വീട്ടിൽ ശെൽവരാജ് – ജാസ്മിൻ ദമ്പതികളുടെ മകൾ ഗ്രീഷ്മരാജ് (17) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി ഒൻപതോടെയാണ് ഗ്രീഷ്മയെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടത്. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തുണ്ടത്തിൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്.
ഗ്രീഷ്മയുടെ സുഹൃത്ത് കഴിഞ്ഞദിവസം ഉണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന് പോത്തൻകോട് പോലീസ് പറഞ്ഞു