പെരുമ്പാമ്പ് ചുറ്റി വരിഞ്ഞ നായയ്ക്ക് രണ്ടാം ജന്മം. തായ്ലൻഡിലെ മലയോര മേഖലയായ ചിയാംഗ് മയ്യിലാണ് ഏവരെയും ഞെട്ടിച്ച ഈ സംഭവം നടന്നത്.
നായയുടെ ശരീരത്തിൽ കൂടി ചുറ്റി വരിഞ്ഞ പെരുമ്പാമ്പ് ഒരു ബോളുപോലെ കിടക്കുന്നതാണ് ദൃശ്യങ്ങളിൽ ആദ്യം. തുടർന്ന് സമീപമുണ്ടായിരുന്ന ഒരു കൂട്ടം ആളുകൾ വടിയും മറ്റും ഉപയോഗിച്ച് നായയെ മോചിപ്പിക്കുകയായിരുന്നു.
കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ പാമ്പിന്റെ വാലിൽ പിടിച്ച് വലിക്കുമ്പോൾ ഈ ചുറ്റ് നിവർന്നിരുന്നു. എന്നാൽ പാമ്പ് ശക്തിയായി കടിച്ചു പിടിച്ചിരുന്നതിനാൽ പാമ്പിന്റെ പിടിയിൽ നിന്നും നായയെ പൂർണമായി മോചിപ്പിക്കുവാൻ ആദ്യം കഴിഞ്ഞരുന്നില്ല.
അൽപ്പ സമയത്തിനു ശേഷം പാമ്പിന്റെ പിടിയിൽ നിന്നും നായയെ പൂർണമായി വേർപെടുത്തുവാൻ സാധിച്ചു. സമീപമുണ്ടായിരുന്നവരിലൊരാളാണ് ഈ ദൃശ്യങ്ങൾ പകർത്തി സോഷ്യൽമീഡിയായിൽ പങ്കുവെച്ചത്.