മുംബൈ: റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ യുവാവിനെ അനുഷ്ക ശര്‍മ ശകാരിക്കുന്ന വീഡിയോ വിരാട് കോഹ്ലി പങ്കുവെച്ചിരുന്നു. വീഡിയോ വൈറലായതോടെ ഇരുവര്‍ക്കുമെതിരേ യുവാവ് മറുവീഡിയോയുമായി രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ സംഭവം ഇപ്പോള്‍ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. വീഡിയോ പങ്കുവെച്ചതിന് അനുഷ്കയും വിരാടിനും വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് വീഡിയോയിലെ യുവാവ് അര്ഹാന്. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചു എന്ന് പരാതിപ്പെട്ടാണ് നോട്ടീസയച്ചിരിക്കുന്നത്. ഇരുവരുടെയും മറുപടി വന്ന ശേഷം തുടര്‍നടപടികളുണ്ടാകുമെന്നും അര്ഹാന് പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണു നിയമ നടപടിക്ക് ആസ്പദമായ വിഡിയോ വിരാട് ഷെയര്‍ ചെയ്തത്. ലക്ഷ്വറി കാറിലെത്തി റോഡരികിലേക്ക് മാലിന്യം വലിച്ചെറിഞ്ഞവരെ തടഞ്ഞ് അനുഷ്ക ശകാരിക്കുന്നതായിരുന്നു വീഡിയോ. 17 സെക്കന്‍ഡ് മാത്രമുള്ള വിഡിയോയില്‍ പ്ലാസ്റ്റിക് അശ്രദ്ധമായി വലിച്ചെറിയരുതെന്നും വേസ്റ്റ് ബിന്‍ ഉപയോഗിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും വിരാട് പോസ്റ്റ് ചെയ്ത ഈ വിഡിയോ ഇതിനോടകം 90 ലക്ഷത്തോളം പേരാണു കണ്ടത്.
അറിയാതെ തന്റെ വാഹനത്തില്‍ നിന്നു താഴെ വീണ പ്ലാസ്റ്റിക് സഞ്ചിയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ അധികം മാലിന്യമാണ് അനുഷ്കയുടെ വായില്‍ നിന്നു വന്നതെന്നായിരുന്നു സംഭവത്തില്‍ അര്‍ഹാന്റെ പ്രതികണം.ഇദ്ദേഹത്തിന്റെ അമ്മയും സഹോദരിയും ഉള്‍പ്പെടെ വിരാടിനും അനുഷ്കയ്ക്കുമെതിരെ പ്രതികരിച്ചിരുന്നു. അതേസമയം ബോളിവുഡ് ലോകം ഒന്നടങ്കം അനുഷ്കയ്ക്ക് ഒപ്പമായിരുന്നു. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാന് പദ്ധതിയുടെ പ്രചാരണത്തിന്റെയും ഭാഗമാണ് അനുഷ്ക. എന്തായാലും വഴിയേ പോയ വയ്യാവേലി എടുത്ത് തലയില്‍ വച്ച അവസ്ഥയിലാണ് താരദമ്പതിമാര്‍.