ലൈറ്റ് അണച്ചിട്ട് കിടക്കണമെന്ന് പറഞ്ഞതിന് വയോധികയ്ക്ക് മകന്റെ ക്രൂരമര്‍ദ്ദനം! പരിക്കേറ്റ് അവശനിലയിലായ എണ്‍പത്തെട്ടുകാരിയായ വൃദ്ധയെ ആശുപത്രിയിലെത്തിച്ചത് നാട്ടുകാര്‍

വയോധികര്‍ തങ്ങള്‍ക്ക് ഭാരമാണെന്ന് കരുതുന്ന മക്കളും തലമുറയുമാണ് ഇന്ന് കൂടുതലെന്ന് തെളിയിക്കുന്ന പുതിയ സംഭവം കൊല്ലത്തു നിന്ന്. കൊല്ലം കുളത്തുപ്പുഴയിലാണ് വൃദ്ധമാതാവിനുനേരെ മകന്റെ ക്രൂര മര്‍ദനമുണ്ടായത്.

നൊന്തുപെറ്റ മകന്റെ ക്രൂര മര്‍ദനമേറ്റ് ഉണ്ടായ ഗുരുതര പരുക്കുകളോടെ എണ്‍പത്തിയെട്ടുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ഞായറാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കല്ലുവെട്ടാംകുഴിയില്‍ താമസിക്കുന്ന റാഹേലമ്മയേയായണ് മകന്‍ ബാബു ക്രൂരമായി മര്‍ദിച്ചത്.

മകന്റെ ആക്രമണത്തില്‍ എണ്‍പത്തിയെട്ട് വയസുള്ള റാഹേലമ്മയുടെ മുഖത്തിന് സാരമായി പരിക്കേറ്റിട്ടുണ്ട്. നാട്ടുകാരാണ് വിവരം പോലീസിലറിയച്ചത്. പോലീസെത്തി റാഹേലമ്മയെ കുളത്തുപ്പുഴയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയെ മര്‍ദിച്ച ശേഷം വീട്ടില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച ബാബുവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ബാബു അമ്മയെ മര്‍ദിക്കുന്നത് പതിവാണെന്ന് നാട്ടുകാരും ആരോപിക്കുന്നു. ലൈറ്റ് ഓഫ് ചെയ്ത് കിടക്കണമെന്ന് പറഞ്ഞതിനാണ് മകന്‍ തന്നെ മര്‍ദിച്ചതെന്നാണ് റാഹേലമ്മ മാധ്യമങ്ങളോട് പറഞ്ഞത്.

Related posts