ഗൊരഖ്പുര്‍: ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് 15 കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ അടക്കം മൂന്ന് പേര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരത്തോടു കൂടിയാണ് പരാതിയ്ക്കിടയാക്കിയ സംഭവം ഉണ്ടാകുന്നത്.ബല്‍റാംപുര്‍ സ്വദേശിനിയായ പാവപ്പെട്ട കുടുംബത്തില്‍ പെട്ടതാണ് പീഡനത്തിനിരയായ പെണ്‍കുട്ടി.
ജോലി അന്വേഷിക്കുന്നതിനിടെയാണ് പെണ്‍കുട്ടി കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന സൊനാലി എന്ന സ്ത്രീയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരം സൊനാലി പെണ്‍കുട്ടിയോട് ഗൊരഖ്പുരില് എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഗൊരഖ്പുരില് എത്തിയ പെണ്‍കുട്ടിയെ സൊനാലി ബി.ആര്.ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയും ആശുപത്രി ജീവനക്കാര്‍ എന്നവകാശപ്പെടുന്ന മറ്റ് മൂന്ന് പേര്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തു.
വൈകുന്നേരത്തോടെ ആശുപത്രിയിലെ പ്രത്യേക വാര്‍ഡിലേക്ക് കൂട്ടിക്കൊണ്ടു പോയ പെണ്‍കുട്ടിയെ മൂന്നു പേരും ചേര്‍ന്ന് കൂട്ട ബലാല്സംഗത്തിനിരയാക്കുകയാക്കുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് അഫ്റോസ്, സൊനാലി തുടങ്ങി രണ്ട് പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരേ ബലാത്സംഗം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങി നിരവധി വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരേ കേസ് ചുമത്തിയിട്ടുണ്ട്.