പെരുന്പാവൂർ: മദ്യം കടം നൽകാത്ത വൈരാഗ്യത്തിൽ ബാർ അടിച്ചു തകർക്കുകയും ബാർ ജീവനക്കാരെ മർദിക്കുകയും ചെയ്ത സംഭവത്തിൽ പത്തുപേർ പിടിയിൽ.
പെരുന്പാവൂർ അഞ്ജലി ബാർ അടിച്ചു തകർക്കുകയും അസിസ്റ്റന്റ് മാനേജർ, സെക്യൂരിറ്റി എന്നിവരെ കന്പിവടി, ബിയർ കുപ്പി എന്നിവ ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് പെരുന്പാവൂർ തുരുത്തിപ്പറന്പിൽ ഷൈജു(20), ഒക്കൽ പഴയേടത്ത് സതീഷ് (24), നെടുവേലി മജീഷ്(34), പഴയേടത്ത് സദ്ദീപ്(28), അന്പാടൻ അജാസ്(26), പെലപ്പിള്ളി ശ്രീകുമാർ(27), അറക്കൽ മനു(30), ഉളിനാട്ട് അബ്ദുൾ റസാക്ക്(27), പെരുന്പാവൂർ തുരുത്തിപ്പറന്പിൽ ജിഷ്ണു(21), അഖിൽ(22) എന്നിവരെ അറസ്റ്റു ചെയ്തത്.
ബാറിന് ഒന്നരലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി ഉടമസ്ഥർ പറഞ്ഞു. സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെസിഐ ബൈജു പൗലോസും സംഘവുമാണ് പ്രതികളെ പിടികൂടിയത്.