ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യ ബച്ചന്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ആകും! അത് സംഭവിക്കണമെങ്കില്‍ ഒരു കാര്യംകൂടി ചെയ്യണം; ജ്യോത്സന്റെ പ്രവചനം ചര്‍ച്ചയാവുന്നു

താരപുത്രന്മാരും പുത്രിമാരും വാര്‍ത്തകളില്‍ നിറയുന്നത് സ്വാഭാവികമാണ്, പതിവുമാണ്. തങ്ങള്‍ ഇഷ്ടപ്പെടുന്നവരുടെ കുടുംബവിശേഷങ്ങളും പ്രത്യേകിച്ച് മക്കളുടെ കാര്യവും അറിയുന്നതില്‍ ആളുകള്‍ക്കുള്ള താത്പര്യമാണ് ഇതിന് കാരണം. ഇത്തരത്തില്‍ ചുരുങ്ങിയ ഇടവേളകളില്‍ വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരപുത്രിയാണ് ആരാധ്യാ ബച്ചന്‍. മുന്‍ലോകസുന്ദരി ഐശ്വര്യാറായ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും മകളായ ആരാധ്യ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ഒരു ജ്യോത്സ്യന്റെ പ്രവചനത്തെത്തുടര്‍ന്നാണ്.

ആരാധ്യ ഭാവിയില്‍ പ്രധാനമന്ത്രിയാകുമെന്നാണ് ജ്യോത്സന്റെ പ്രവചനം. ഇതുവരെയുള്ള തന്റെ പ്രവചനങ്ങളെല്ലാം കൃത്യമായിരുന്നുവെന്നും രാഷ്ട്രീയത്തില്‍ നല്ല ഭാവിയുള്ള ആരാധ്യ പ്രധാനമന്ത്രിയാകണമെങ്കില്‍ ഒരു കാര്യം കൂടി ചെയ്യേണ്ടി വരുമെന്നും ജ്യോത്സന്‍ പറയുന്നു. രോഹിണി എന്നു പേരുമാറ്റിയാല്‍ മാത്രമേ ആരാധ്യയ്ക്ക് പ്രധാനമന്ത്രി പദം ലഭിക്കൂവെന്നും അദ്ദേഹം പറയുന്നു.

2018 ലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പ്രവചിച്ച ഡി. ഗ്യാനേശ്വര്‍ എന്ന ജ്യോത്സ്യനാണ് ആരാധ്യയെക്കുറിച്ച് ഇത്തരമൊരു പ്രവചനം നടത്തിയത്. സിനിമാതാരങ്ങളായ ചിരഞ്ജീവിയുടെയും രജനീകാന്തിന്റെയും രാഷ്ട്രീയ പ്രവേശനം പ്രവചിച്ചതും താനാണെന്നാണ് ഇദ്ദേഹം പറയുന്നത്.

Related posts