രാജ്യസഭ സീറ്റ് തർക്കം;  ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരേ തൃശൂർ ഡിസിസിക്കു മുന്നിൽ പോസ്റ്ററുകൾ

തൃശൂർ: കോണ്‍ഗ്രസിലെ രാജ്യസഭ സീറ്റുമായി ബന്ധപ്പെട്ട വിവാദത്തിൽ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരേ തൃശൂർ ഡിസിസിക്കു മുന്നിൽ പോസ്റ്ററുകൾ.വിവാദങ്ങളിൽ പ്രതിഷേധവുമായി രംഗത്തെത്തിയ പ്രവർത്തകർക്കെതിരേ നടപടിയെടുത്തത് പിൻവലിക്കണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു.

സേവ് കോണ്‍ഗ്രസ് ഫോറത്തിന്‍റെ പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. രാജ്യസഭാ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ നേരത്തേയും പ്രത്യക്ഷപ്പെട്ടിരുന്നു.

Related posts