സംസ്ഥാന വ്യാപകമായി ജൂ​ലൈ നാ​ലു മു​ത​ൽ ഓ​ട്ടോ ടാ​ക്സി പ​ണി​മു​ട​ക്ക്;  20 മു​ത​ൽ ലോ​റി പ​ണി​മു​ട​ക്ക്

കോ​ട്ട​യം: സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ട്ടോ ,ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ ജൂ​ലൈ നാ​ല് മു​ത​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് പ​ണി​മു​ട​ക്കും. ഓ​ട്ടോ ടാ​ക്സി നി​ര​ക്കു​ക​ൾ പു​നർനി​ർ​ണ​യം ചെ​യ്യു​ക, ലീ​ഗ​ൽ മൊ​ട്രോ​ള​ജി​യു​ടെ കൊ​ള്ള അ​വ​സാ​നി​പ്പി​ക്കു​ക, ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യം വ​ർ​ധ​ന​ പി​ൻ​വ​ലി​ക്കു​ക, ക​ള്ള​ടാ​ക്സി​ക​ളും, അ​ന​ധി​കൃ​ത ഓ​ട്ടോ​റി​ക്ഷ​ക​ളും ഒ​ഴി​വാ​ക്കു​ക, ക്ഷേ​മ​നി​ധി കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ​ണി​മു​ട​ക്ക്.

പ​ണി​മു​ട​ക്കി​ന്‍റെ വി​ജ​യ​ത്തി​നാ​യി സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ചേ​ർ​ന്ന സം​യു​ക്ത​ട്രേ​ഡ് യൂ​ണി​യ​ൻ ക​ണ്‍​വ​ൻ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ ​എ​സ് സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​വി. റ​സ​ൽ , എം ​ജി ശേ​ഖ​ര​ൻ , സാ​ബു​പു​തു​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​തേ സ​മ​യം ജൂ​ലൈ 20 മു​ത​ൽ ലോ​റി പ​ണി​മു​ട​ക്കു ന​ട​ത്താ​ൻ ഓ​ൾ ഇ​ന്ത്യ മോ​ട്ടോ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ലാ​ണ് ലോ​റി പ​ണി​മു​ട​ക്ക്. 10 മു​ത​ൽ ബു​ക്കിം​ഗ് സ്വീ​ക​രി​ക്കി​ല്ല. ഡീ​സ​ൽ വി​ല വ​ർ​ധ​ന​പി​ൻ​വ​ലി​ക്കു​ക, ഏ​കീ​കൃ​ത വി​ല നി​ശ്ച​യി​ക്കു​ക, മൂ​ന്നു മാ​സ​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്രം വി​ല ക്ര​മീ​ക​ര​ണം ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ആ​വ​ശ്യ​ങ്ങ​ൾ

Related posts