വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണം; സി​ബി​ഐ അ​ന്വേ​ഷ​ണം ഉ​ണ്ടാ​കു​മോ? വി​ധി ഇ​ന്നറിയാം

കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ൽ ശ്രീ​ജി​ത്ത് എ​ന്ന യു​വാ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച കേ​സി​ൽ അ​ന്വേ​ഷ​ണം സി​ബി​ഐ​ക്കു വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ അ​ഖി​ല ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി ഇ​ന്നു വി​ധി പ​റ​ഞ്ഞേ​ക്കും. ക​ഴി​ഞ്ഞ ദി​വ​സം വാ​ദം പൂ​ർ​ത്തി​യാ​യ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ചാ​ൽ കേ​സ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കാ​മെ​ന്നു സി​ബി​ഐ കോ​ട​തി​യെ അ​റി​യി​ക്കു​ക​യു​ണ്ടാ​യി. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ദി​വ​സം ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വേ സ​ർ​ക്കാ​ർ വാ​ദ​ത്തി​നെ​തി​രേ ഹൈ​ക്കോ​ട​തി വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു.

ശ്രീ​ജി​ത്തി​നെ റൂ​റ​ൽ ടൈ​ഗ​ർ ഫോ​ഴ്സ് (ആ​ർ​ടി​എ​ഫ്) ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് എ​റ​ണാ​കു​ളം റൂ​റ​ൽ എ​സ്പി​യാ​യി​രു​ന്ന എ.​വി. ജോ​ർ​ജ് അ​റി​ഞ്ഞി​ല്ലെ​ന്ന സ​ർ​ക്കാ​രി​ന്‍റെ വാ​ദ​ത്തി​നെ​തി​രെ​യാ​യി​രു​ന്നു ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ർ​ശ​നം. ശ്രീ​ജി​ത്തി​നെ ആ​ർ​ടി​എ​ഫ് അം​ഗ​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് ആ​രു​ടെ​യും നി​ർ​ദേ​ശ​മി​ല്ലാ​തെ​യാ​ണോ, റൂ​റ​ൽ എ​സ്പി അ​റി​യാ​തെ ഇ​ങ്ങ​നെ​യൊ​രു സം​ഭ​വം ന​ട​ക്കാ​ൻ ഇ​തെ​ന്താ വെ​ള്ള​രി​ക്കാ​പ്പ​ട്ട​ണ​മാ​ണോ​യെ​ന്നും ഹൈ​ക്കോ​ട​തി വാ​ക്കാ​ൽ ചോ​ദി​ച്ചി​രു​ന്നു.

എ​ന്ത് തെ​ളി​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ശ്രീ​ജി​ത്തി​നെ പി​ടി​കൂ​ടി​യ​തെ​ന്നും ആ​രു​ടെ​യും നി​ർ​ദേ​ശ​മി​ല്ലാ​തെ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ആ​ർ​ടി​എ​ഫു​കാ​ർ പ്ര​വ​ർ​ത്തി​ക്കു​മോ​യെ​ന്നും ഹൈ​ക്കോ​ട​തി വാ​ക്കാ​ൽ ചോ​ദി​ച്ചു. ആ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ റൂ​റ​ൽ എ​സ്പി നി​ർ​ദേ​ശി​ച്ചി​ല്ലെ​ന്നും സം​ഭ​വ സ്ഥ​ല​ത്തേ​ക്കു സം​ഘ​ത്തെ അ​യ​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നും ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഏ​പ്രി​ൽ ആ​റി​നാ​ണ് ശ്രീ​ജി​ത്തി​നെ ആ​ർ​ടി​എ​ഫു​കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

റൂ​റ​ൽ എ​സ്പി ത​ന്നെ രൂ​പം ന​ൽ​കി​യ ആ​ർ​ടി​എ​ഫു​കാ​രാ​ണു ശ്രീ​ജി​ത്തി​നെ പി​ടി​കൂ​ടി​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച രേ​ഖ​ക​ളും ഫ​യ​ലും റൂ​റ​ൽ എ​സ്പി​യു​ടെ മു​ന്നി​ൽ എ​ത്തും. എ​ന്നി​ട്ടും ഇ​തേ​ക്കു​റി​ച്ച് അ​റി​ഞ്ഞി​ല്ലെ​ന്ന വാ​ദം ശ​രി​യ​ല്ലെ​ന്നു സി​ബി​ഐ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Related posts