കാട്ടുപന്നിയിറച്ചിയും വെടിയുണ്ടകളുമായി കോണ്‍ഗ്രസ് നേതാവും സഹായിയും അറസ്റ്റിൽ

വയനാട്: കാട്ടുപന്നിയിറച്ചിയും വെടിയുണ്ടകളുമായി കോണ്‍ഗ്രസ് നേതാവിനെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തു. വയനാട്ടിലാണ് സംഭവം. പുതുപ്പാടി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായ ബിജുവും സഹായി പൗലോസുമാണ് പിടിയിലായത്.

വൈത്തിരി പോലീസ് ഇരുവർക്കുമെതിരേ കേസെടുത്ത് അന്വേഷണം തുടങ്ങി. മൂന്ന് കിലോ പന്നിയിറച്ചിയും ഒൻപത് തിരകളുമാണ് ഇവരിൽ നിന്നും പിടിച്ചെടുത്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങി.

Related posts