വിവാഹ സമയത്തെ വെപ്രാളത്തക്കുറിച്ച് പറയേണ്ട ആവശ്യമില്ല. കല്യാണത്തിരക്കുകളും അതിന്റെ ഓട്ടവും ലോകത്തുള്ള ഒട്ടുമിക്ക വിവാഹിതരും അനുഭവിച്ചിട്ടുണ്ടാകും. സമയമൊപ്പിച്ച് വിവാഹം നടത്തുകയെന്നത് ഒരു കല തന്നെയാണ്. പല വിവാഹവും സമയപ്രശ്നത്തിന്റെ പേരില്‍ പാളിപ്പോയിട്ടുണ്ട്.എന്നാല്‍ അത്തരമൊരു സാഹചര്യത്തെ അമ്പരപ്പിക്കും വിധം മറികടന്നിരിക്കുകയാണ് ‘മോഡേണ്‍ കാലത്തെ ദമ്പതിമാര്‍’
ശനിയാഴ്ച രാവിലെ പത്തരയ്ക്ക് ഗുരുവായൂരില്‍ വച്ചായിരുന്നു പ്രമിതയുടെയും ഗോവിന്ദിന്റെയും വിവാഹം. താലികെട്ട് ഗുരുവായൂരില്‍ വേണമെന്ന് വധുവിന്റെ വീട്ടുക്കാരും സദ്യ മൈസൂരില്‍ വേണമെന്ന് വരന്റെ വീട്ടുക്കാരും ആഗ്രഹം പ്രകടപ്പിച്ചു. അല്പം ആശയക്കുഴപ്പമുണ്ടാക്കിയെങ്കിലും രണ്ട് ആഗ്രഹങ്ങളും വളരെ ഭംഗിയായി നടക്കുക തന്നെ ചെയ്തു. ഹെലികോപ്റ്ററാണ് പ്രശ്നം രമ്യമായി പരിഹരിച്ചു കൊടുത്തത്.
ക്ഷേത്രത്തില്‍ വച്ച് താലികെട്ടിയതിന് ശേഷം നാല് ഹെലികോപ്ടറുകളിലായിട്ടാണ് വിവാഹ സംഘം മൈസൂരിലേക്ക് പറന്നത്. അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു താലിക്കെട്ട് ചടങ്ങിനെത്തിയത്. താലികെട്ടിന് ശേഷം ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് നിര്‍ത്തിയിട്ട ഹൈലികോപ്റ്ററില്‍ മൈസൂരിലേക്ക് പുറപ്പെട്ടു. ഉച്ചയ്ക്ക് ഒരു മണിയോടെ വധൂവരന്മാരും ബന്ധുക്കളും മൈസൂരിലെത്തി വിഭവ സമൃദ്ധമായ കല്യാണ സദ്യ ഉണ്ണുകയും ചെയ്തു.