തനിക്ക് മർദനമേറ്റത് എസ്എഫ്ഐക്കാരിൻ നിന്നെന്ന് പോലീസുകാരൻ; പ്രതികളെ പിടികൂടാനാകാതെ പോലീസ്; ഉടൻ അറസ്റ്റു ചെയ്തില്ലെങ്കിൽ ശക്തമായ സമരമെന്ന് ബിജെപി

ച​വ​റ : പോ​ലീ​സു​ക്കാ​ര​നു ന​ടു​റോ​ഡി​ൽ മ​ർ​ദന​ മേ​റ്റി​ട്ടും പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് ഇ​രു​ട്ടി​ൽ ത​പ്പു​ന്നു. ഡ്യൂ​ട്ടി ക​ഴി​ഞ്ഞു മ​ട​ങ്ങു​ക​യാ​യി​രു​ന്ന ത​ന്നെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ ചി​ല​ർ പ്ര​കോ​പ​നം കൂ​ടാ​തെ മ​ർ​ദി​ച്ച​തെ​ന്ന് പോ​ലീ​സു​ക്കാ​ര​നാ​യ ച​വ​റ സ്വ​ദേ​ശി​ സു​കേ​ഷ് പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

എ​ന്നാ​ൽ അ​ക്ര​മം ക​ഴി​ഞ്ഞ് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും അ​ക്ര​മി​ക​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തി​ൽ ബി​ജെ​പി​യും കോ​ൺ​ഗ്ര​സും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു വ​ന്നി​ട്ടു​ണ്ട്. മു​ൻ ഏ​രി​യാ സെ​ക്ര​ട്ടി ലോ​ക്ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള 10 എ​സ്എ​ഫ്ഐ ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യാ​ണ് ച​വ​റ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത് .
ഇ​വ​ർ ഒ​ളി​വി​ലാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ ഭ​ര​ണ​സ്വാ​ധീ​ന​മു​പ​യോ​ഗി​ച്ച് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ടാ​നു​ള്ള വ​കു​പ്പാ​ണ് പോ​ലീ​സ് അ​ധി​കൃ​ത​ർ എ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​ലും പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. അ​ക്ര​മി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്തി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് ബി​ജെ​പി നേ​ത്യ​ത്വ​വും മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു

Related posts