പത്തനംതിട്ട: പത്തനംതിട്ട നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബസ് സ്റ്റാൻഡിന്റെ തകർച്ച പരിഹരിക്കാൻ ഒരു നടപടിയും സ്വീകരിക്കാത്ത ഭരണനേതൃത്വത്തിന്റെ കെടുകാര്യസ്ഥതയ്ക്കെതിരേ എൽഡിഎഫ് നേതൃത്വത്തിൽ ധർണ നടത്തി. സ്വകാര്യ ബസ് സ്റ്റാൻഡിന് മുന്നിൽ ധർണ വീണാ ജോർജ് എംഎൽഎ ഉദ്ഘാടനംചെയ്തു.
എൽഡിഎഫ് മുനിസിപ്പൽ കണ്‍വീനർ ടി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. സിപിഎം ലോക്കൽ സെക്രട്ടറി അബ്ദുൾ ഷുക്കൂൾ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം പ്രഫ. ടി. കെ. ജി. നായർ, ഏരിയ സെക്രട്ടറി എൻ. സജികുമാർ, പത്തനംതിട്ട ലോക്കൽ സെക്രട്ടറി കെ. അനിൽകുമാർ, കുന്പഴ ലോക്കൽ സെക്രട്ടറി പി. ബി. അശോക്കുമാർ, ഏരിയ കമ്മിറ്റിയംഗം അൻസാരി എസ്. അസീസ്, എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ പി. കെ. അനീഷ്, എൽഡിഎഫ് നേതാക്കളായ വി. കെ. മുരളീധരൻ, കെ. ജയകുമാർ, ഷാഹുൽ ഹമീദ്, നൗഷാദ് കണ്ണങ്കര തുടങ്ങിയവർ പ്രസംഗിച്ചു.