തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ “അമ്മ’യിൽ തിരിച്ചെടുത്ത താരസംഘടന “അമ്മ’യുടെ നടപടിയെ വിമർശിച്ച് അന്തരിച്ച നടൻ തിലകന്റെ മകൾ സോണിയ. ദിലീപിനെ തിരിച്ചെടുത്ത “അമ്മ’ തിലകനോട് ക്രൂരതയാണ് കാട്ടിയതെന്ന് അവർ ആരോപിച്ചു.
വിശദീകരണം ചോദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ക്രിമിനൽ കേസ് പ്രതിയായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തപ്പോൾ ആ പരിഗണന വർഷങ്ങൾക്ക് മുൻപ് തിലകന് ലഭിച്ചിരുന്നില്ലെന്നും സോണിയ വ്യക്തമാക്കി.
അമ്മയിൽ രണ്ട് നിയമമാണെന്നു കുറ്റപ്പെടുത്തിയ അവർ കുറ്റാരോപിതനായ നടനുണ്ടായതിനേക്കാൾ വലുതാണ് നടിയുടെ വേദനയെന്നും അത് “അമ്മ’ കാണുന്നില്ലെന്നും സോണിയ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ തിലകനോട് സംഘടന സ്വീകരിച്ച നിലപാട് ചൂണ്ടിക്കാട്ടി സംവിധായകൻ ആഷിക് അബുവും രംഗത്തെത്തിയിരുന്നു.