ആ​ന​വ​ണ്ടി​യു​ടെ ഇ​ല​ക്ട്രി​ക് ബ​സി​ന്‍റെ കൊ​ച്ചി​യി​ലെ പ​രീ​ക്ഷ​ണ ഓ​ട്ടം വി​ജ​യം; നാ​ലു ദി​വ​സം വ​രു​മാ​നം  നാ​ൽ​പ്പ​തി​നാ​യി​രം രൂ​പ;  കി​ലോ മീ​റ്റ​റി​ന് ശ​രാ​ശ​രി 42 രൂ​പ വ​രു​മാ​നം

റോ​ബി​ൻ ജോ​ർ​ജ്

കൊ​ച്ചി: ആ​ന​വ​ണ്ടി​യു​ടെ ഇ​ല​ക്ട്രി​ക്ക് ബ​സി​ന്‍റെ കൊ​ച്ചി​യി​ലെ പ​രീ​ക്ഷ​ണ ഓ​ട്ടം വ​ൻ വി​ജ​യം. ഉ​ദ്ഘാ​ട​ന ദി​വ​സ​മാ​യ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യ സ​ർ​വീ​സു​ക​ളി​ൽ​നി​ന്നാ​യി ആ​കെ ല​ഭി​ച്ച വ​രു​മാ​നം 40,164 രൂ​പ.

നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി 939 കി​ലോ മീ​റ്റ​റോ​ളം സ​ർ​വീ​സ് ന​ട​ത്തി​യ​പ്പോ​ൾ കി​ലോ മീ​റ്റ​റി​നു ശ​രാ​ശ​രി നേ​ടി​യ​ത് 42 രൂ​പ വ​രു​മാ​നം. തി​രു​വ​ന​ന്ത​പു​ര​ത്തെ പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​നു​ശേ​ഷം ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച മു​ത​ലാ​ണു ഇ​ല​ക്ട്രി​ക് ബ​സ് കൊ​ച്ചി​യി​ലെ​ത്തി​ച്ച് പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തി​യ​ത്.

ശ​നി, ഞാ​യ​ർ അ​വ​ധി ദി​വ​സ​ങ്ങ​ളാ​യി​ട്ടു​കൂ​ടി ബ​സി​ൽ സ​ഞ്ച​രി​ക്കു​വാ​ൻ യാ​ത്രി​ക​രു​ടെ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു ന​ട​ത്തി​യ സ​ർ​വീ​സു​ക​ളി​ൽ​നി​ന്നാ​യി 7061 രൂ​പ വ​രു​മാ​നം നേ​ടി.

അ​ന്നേ ദി​വ​സം 170 കി​ലോ മീ​റ്റ​റാ​ണു ബ​സ് സ​ർ​വീ​സ ന​ട​ത്തി​യ​ത്. ഞാ​യ​റാ​ഴ​ച 247 കി​ലോ മീ​റ്റ​ർ സ​ർ​വീ​സ് ന​ട​ത്തി 10,656 രൂ​പ​യു​ടെ വ​രു​മാ​നം ല​ഭി​ച്ച​പ്പോ​ൾ തി​ര​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ അ​നു​ഭ​വ​പ്പെ​ട്ട തി​ങ്ക​ളാ​ഴ്ച 12,231 രൂ​പ​യാ​യി​രു​ന്നു വ​രു​മാ​നം.

അ​ന്നേ​ദി​വ​സം 261 കി​ലോ മീ​റ്റ​റാ​ണു ഇ​ല്ക​ട്രി​ക്ക് ബ​സ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച​യും 260 കി​ലോ മീ​റ്റ​റി​ല​ധി​കം ദൂ​രം സ​ർ​വീ​സ് ന​ട​ത്തി​യ ബ​സി​ന് 10,216 രൂ​പ വ​രു​മാ​ന​മാ​യി ല​ഭി​ച്ചു. സീ​പോ​ർ​ട്ട്-​എ​യ​ർ​പോ​ർ​ട്ട് റോ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ആ​ലു​വ-​ഫോ​ർ​ട്ടു​കൊ​ച്ചി, ഫോ​ർ​ട്ടു​കൊ​ച്ചി-​ഇ​ൻ​ഫോ​പാ​ർ​ക്ക്, ഇ​ൻ​ഫോ​പാ​ർ​ക്ക്-​വൈ​റ്റി​ല, തോ​പ്പും​പ​ടി-​നെ​ടു​ന്പാ​ശേ​രി റൂ​ട്ടു​ക​ളി​ലാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും ബ​സ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്.

പ​രീ​ക്ഷ ഓ​ട്ടം വി​ജ​യ​ക​രമാ​യി​രു​ന്നു​വെ​ന്നും ന​ഗ​ര​പ​രി​ധി​യി​ൽ​നി​ന്ന് ഹൈ​വേ​ക​ളി​ലൂ​ടെ 70 കി​ലോ മീ​റ്റ​ർ സ​ർ​വീ​സ് ന​ട​ത്താ​ൻ ബ​സി​ന് സാ​ധി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കൊ​ച്ചി​യി​ലെ ഗ​താ​ഗ​ത കു​രു​ക്കി​ല​മ​ർ​ന്നു സ​മ​യ​ക്ര​മം പാ​ലി​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ന്ന​തു മാ​ത്ര​മാ​യി​രു​ന്നു പോ​രാ​യ്മ.

എ​സി ലോ ​ഫ്ളോ​ർ ബ​സി​ന്‍റ നി​ര​ക്കാ​ണു ഇ​ല​ക്ട്രി​ക് ബ​സി​ൽ ഈ​ടാ​ക്കി​യ​ത്. 40 പു​ഷ്ബാ​ക്ക് സീ​റ്റു​ക​ളോ​ടെ വൈ​ഫൈ ക​ണ​ക്ഷ​ൻ, സി​സി​ടി​വി കാ​മ​റ, ടെ​ലി​വി​ഷ​ൻ, ജി​പി​എ​സ് ട്രാ​ക്കിം​ഗ് സം​വി​ധാ​നം തു​ട​ങ്ങി​യ സ​വി​ശേ​ഷ​ത​ക​ളു​മാ​യി എ​ത്തി​യ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ആ​ദ്യ ഇ​ല​ക്ട്രി​ക്ക് ബ​സി​നെ കൊ​ച്ചി​ക്കാ​ർ ഇ​രു​കൈ​യും നീ​ട്ടി​യാ​ണു സ്വീ​ക​രി​ച്ച​ത്. ഇ​നി കോ​ഴി​ക്കോ​ടാ​ണു ബ​സി​ന്‍റെ പ​രീ​ക്ഷ​ണ ഓ​ട്ടം.

Related posts