പതിനേഴുകാരി ട്രെയിന്‍ തട്ടി മരിച്ച സംഭവം! കൊലപാതകമോ ആത്മഹത്യാ പ്രേരണയോ ? പെണ്‍കുട്ടി രാത്രി ഒരു യുവാവിനോടൊപ്പം ബൈക്കില്‍ പോകുന്നതിന്റെ ദ്യശൃം സിസിടിവിയില്‍

ക​രു​നാ​ഗ​പ്പ​ള്ളി: പ​തി​നേ​ഴു​കാ​രി​യാ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​ക​മോ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യോ ആ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലേ​യ്ക്ക് പോ​ലീ​സ് വി​ര​ൽ ചൂ​ണ്ടു​ന്നു.

ക്ലാ​പ്പ​ന വ​ര​വി​ള സ്വ​ദേ​ശി​നി​യെ​യാ​ണ് ച​ങ്ങ​ൻ​കു​ള​ങ്ങ​ര റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പം ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. രാ​ത്രി​യോ​ടെ പെ​ൺ​കു​ട്ടി​യെ കാ​ണ​താ​യ​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ലാ​ണ് ക​ഴി​ഞ്ഞ 23ന് ​പു​ല​ർ​ച്ചെ ഓ​ച്ചി​റ ച​ങ്ങ​ൻ​കു​ള​ങ്ങ​ര​യി​ലെ റെ​യി​ൽ​വേ ഗേ​യി​റ്റി​ന് സ​മീ​പം പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ ചൊ​ല്ലി മാ​താ​പി​താ​ക്ക​ളു​മാ​യി വ​ഴ​ക്കി​ട്ട​ പെ​ൺ​കു​ട്ടി രാ​ത്രി 1.30 ഓ​ടെ ഒ​രു യു​വാ​വി​നോ​ടൊ​പ്പം ബൈ​ക്കി​ൽ പോ​കു​ന്ന​തി​ന്‍റെ ദ്യ​ശൃം സ​മീ​പ​ത്തെ വീ​ട്ടി​ലെ സി​സി​ടി​വി​യി​ൽ നി​ന്നു പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു.

പെ​ൺ​കു​ട്ടി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ണി​ൽ നി​ന്നും ചി​ല സൂ​ച​ന​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​മെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

Related posts