കിഴക്കന്പലം: ചെന്പറക്കിയിൽ ദുരൂഹ സാഹചര്യത്തിൽ സ്ത്രീ മരിച്ച സംഭവം കൊലപാതമാകാമെന്ന സൂചന നൽകി പോലീസ്. സാഹചര്യ തെളിവുകൾ കൊലപാതക സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നതാണ്.
സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന തമിഴ്നാട് സ്വദേശിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് പറഞ്ഞു. മരിച്ച അടിമാലി സ്വദേശിനിയുടെ കൂടെ ഏതാനും ആഴ്ചകൾക്ക് മുന്പ് ഇയാൾ താമസിച്ചിരുന്നതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. തമിഴ്നാട്ടിൽനിന്നു വന്ന് മറയൂരിൽ താമസമാക്കിയ ആളാണിയാൾ. ഉടൻ തന്നെ ഇയാളെ കസ്റ്റഡിയിൽ എടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്കു പിന്നിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. ആയുധം ഉപയോഗിച്ചോ കല്ലുപയോഗിച്ചോ ഉള്ള അടി കൊണ്ടുള്ള ക്ഷതമാണിതെന്നാണ് കണ്ടെത്തൽ. കൂടാതെ ഇടത് നട്ടെല്ലിനു സമീപം ആഴത്തിലുള്ള മുറിവും കണ്ടെത്തിയിട്ടുണ്ട്. ദേഹത്ത് പൊള്ളലേറ്റ പാടുകളുമുണ്ട്.
പീഢനശ്രമം നടന്നിട്ടുണ്ടോയെന്നും സംശയമുണ്ട്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുള്ളതിനാൽ രാസപരിശോധനയിലൂടെ മാത്രമേ ശരീരത്തിലെ കൂടുതൽ പരിക്കുകളെപ്പറ്റി കണ്ടെത്താനാകൂയെന്ന് പോലീസ് പറഞ്ഞു. തടിയിട്ടപറന്പ് ചെന്പറക്കി-പുക്കാ
ട്ടുപടി റോഡിൽ ആളൊഴിഞ്ഞ പറന്പിലെ ചെറിയ കുറ്റിക്കാട്ടിൽ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ബിന്ദുവിന്റെ അഴുകിയ മൃതദേഹം കണ്ടെത്തിയത്.
കറുത്ത തുണികൊണ്ട് മൂടിയ നിലയിലായിരുന്നു. കൈയിൽ സൂരജ് ബിന്ദുവെന്ന് പച്ചകുത്തിയിട്ടുണ്ട്. യുവതിയുടെ ഇതര സംസ്ഥാനക്കാരനായ ഇപ്പോഴത്തെ ഭർത്താവിൽനിന്നു പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു.
അടിമാലിയിൽ നിന്നു 10 വർഷങ്ങൾക്കുമുന്പ് എത്തിയ ഇവർ പെരുന്പാവൂർ, കാലടി ഭാഗങ്ങളിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. പ്രതി കസ്റ്റ ഡിയിലുള്ളതായി സ്ഥിരീകരി ക്കാത്ത റിപ്പോർട്ടുണ്ട്.