ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയും ഹോളിവുഡ് നടനും കാമുകനുമായ നിക് ജോനാസും ജൂലൈയിലോ അല്ലെങ്കിൽ ഓഗസ്റ്റ് മാസം ആദ്യമോ വിവാഹിതരായേക്കുമെന്ന് റിപ്പോർട്ടുകൾ വരുന്നു. ഇരുവരും ഇപ്പോൾ ഗോവയിൽ അവധിക്കാലം ആഘോഷിക്കുകയാണ്.
അടുത്തിടെയാണ് ഓസ്ട്രേലിയക്കാരനായ നിക് ജോനാസുമായി പ്രിയങ്ക ഇന്ത്യയിലെത്തിയത്. അമ്മ മധു ചോപ്രയെ നിക്കിനു പരിചയപ്പെടുത്താനായിരുന്നു പ്രിയങ്ക നിക്കിനെയും കൂട്ടി ഇന്ത്യയിലേക്ക് വന്നത്.
പ്രിയങ്കയുടെ പുതിയ വീടിന്റെ കേറിത്താമസത്തിന് വലിയൊരു പാർട്ടി സംഘടിപ്പിച്ചിട്ടുണ്ട്. ഈ പാർട്ടിയിൽവച്ച് സുഹൃത്തുക്കൾക്കും കുടുംബക്കാർക്കും നിക്കിനെ പരിചയപ്പെടുത്തും.
പ്രിയങ്കയേക്കാൾ പത്തുവയസിന് ഇളയതാണ് നിക് ജോനാസ്.