ഇ​റാ​ന്‍റെ ക്രൂ​ഡ് വാ​ങ്ങ​രു​ത്: ഇ​ന്ത്യ​യോ​ട് അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ൺ/​ന്യൂ​ഡ​ൽ​ഹി: ഇ​റാ​നി​ൽ​നി​ന്നു​ള്ള ക്രൂ​ഡ് ഓ​യി​ൽ വാ​ങ്ങ​രു​തെ​ന്ന് ഇ​ന്ത്യ​യോ​ട് അ​മേ​രി​ക്ക. ന​വം​ബ​ർ നാ​ലോ​ടെ ഇ​റാ​നി​ൽ​നി​ന്നു​ള്ള ക്രൂ​ഡ് ഇ​റ​ക്കു​മ​തി നി​ർ​ത്ത​ണം. ഇ​ല്ലെ​ങ്കി​ൽ ഇ​ന്ത്യ​ക്കെ​തി​രേ ഉ​പ​രോ​ധ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നാ​ണു മു​ന്ന​റി​യി​പ്പ്.

ചൈ​ന അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്കും അ​മേ​രി​ക്ക മു​ന്ന​റി​യി​പ്പ് ന​ല്കി​യി​ട്ടു​ണ്ട്.
ഇ​റാ​നു​മാ​യു​ള്ള ആ​ണ​വ ക​രാ​റി​ൽ​നി​ന്ന് അ​മേ​രി​ക്ക ഏ​ക​പ​ക്ഷീ​യ​മാ​യി പി​ന്മാ​റി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​റാ​നെ​തി​രേ ഉ​പ​രോ​ധം പ​നഃ​സ്ഥാ​പി​ച്ച​ത്.

ഇ​റാ​ക്കും സൗ​ദി അ​റേ​ബ്യ​യും ക​ഴി​ഞ്ഞാ​ൽ ഇ​ന്ത്യ ഏ​റ്റ​വും കൂ​ടു​ത​ൽ ക്രൂ​ഡ് ഓ​യി​ൽ വാ​ങ്ങു​ന്ന​ത് ഇ​റാ​നി​ൽ​നി​ന്നാ​ണ്. ഇ​റാ​നി​ൽ ഒ​എ​ൻ​ജി​സി​ക്ക് എ​ണ്ണ​പ്പാ​ട​ങ്ങ​ളി​ൽ പ​ങ്കാ​ളി​ത്ത​വു​മു​ണ്ട്. 2017-18 ലെ ​പ​ത്തു​മാ​സം കൊ​ണ്ട് 1.84 കോ​ടി ട​ൺ ക്രൂ​ഡ് ഇ​റാ​നി​ൽ​നി​ന്ന് ഇ​ന്ത്യ വാ​ങ്ങി​യി​രു​ന്നു.

അ​മേ​രി​ക്ക മു​ന്പ് ഇ​റാ​ന് ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന കാ​ല​ത്തും ഇ​ന്ത്യ ഇ​റാ​നി​ൽ​നി​ന്ന് ക്രൂ​ഡ് വാ​ങ്ങി​യി​രു​ന്നു. ഇ​ന്ത്യ​ൻ രൂ​പ സ്വീ​ക​രി​ക്കാ​ൻ ഇ​റാ​ൻ ത​യാ​റാ​യ​തു​കൊ​ണ്ടാ​ണ് അ​തു ന​ട​ന്ന​ത്. ക്രൂ​ഡി​ന്‍റെ പ​ണം ഇ​ന്ത്യ​യി​ൽ​നി​ന്നു ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളും മ​റ്റും വാ​ങ്ങാ​നാ​യി ഇ​റാ​ൻ ഉ​പ​യോ​ഗി​ച്ചു. ഉ​പ​രോ​ധം നി​ർ​ത്തി​യ ശേ​ഷം പ​ഴ​യ നി​ല​യി​ലേ​ക്ക് ക്രൂ​ഡ് വാ​ങ്ങ​ൽ വ​ർ​ധി​പ്പി​ച്ചു.

ചൈ​ന അ​മേ​രി​ക്ക​ൻ ഉ​പ​രോ​ധ​വു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്നാ​ണു സൂ​ച​ന. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളും അ​ങ്ങ​നെ​ത​ന്നെ. ഇ​ന്ത്യ പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ എ​ന്തു നി​ല​പാ​ട് എ​ടു​ക്കു​മെ​ന്നു വ്യ​ക്ത​മ​ല്ല. 2012ൽ ​യു​പി​എ സ​ർ​ക്കാ​ർ ഇ​റാ​നു​മാ​യു​ള്ള പ​ര​ന്പ​രാ​ഗ​ത അ​ടു​പ്പം നി​ല​നി​ർ​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ ഇ​ന്ത്യ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സ​മ്മ​ർ​ദ​ത്തി​ന് എ​തി​രു​നി​ൽ​ക്കു​മോ എ​ന്നു വ്യ​ക്ത​ല്ല.

‌ക്രൂ​ഡ് വീ​ണ്ടും ക​യ​റി, ഡോളറിന് 68.01 രൂപ

ല​ണ്ട​ൻ/​ദു​ബാ​യ്: ഇ​റാ​ന്‍റെ എ​ണ്ണ​ ക​യ​റ്റു​മ​തി മു​ട​ക്കാ​ൻ അ​മേ​രി​ക്ക നീ​ക്ക​മാ​രം​ഭി​ച്ച​തോ​ടെ ക്രൂ​ഡ് ഓ​യി​ൽ വി​ല കു​ത്ത​നേ ക​യ​റി. ബ്രെ​ന്‍റ് ഇ​നം മൂ​ന്നു ഡോ​ള​ർ ക​യ​റി വീ​പ്പ​യ്ക്ക് 76.60 ഡോ​ള​ർ ആ​യി.

ജൂ​ലൈ ഒ​ന്നു മു​ത​ൽ പ്ര​തി​ദി​ന ഉ​ത്പാ​ദ​നം ഒ​രു​കോ​ടി വീ​പ്പ വ​ർ​ധി​പ്പി​ക്കാ​ൻ എ​ണ്ണ ക​യ​റ്റു​മ​തി രാ​ജ്യ​ങ്ങ​ളു​ടെ സം​ഘ​ട​ന (ഒ​പെ​ക്) യും ​റ​ഷ്യ​യും തീ​രു​മാ​നി​ച്ച​പ്പോ​ൾ ക്രൂ​ഡ് വി​ല 73 ഡോ​ള​റി​ന​ടു​ത്തേ​ക്കു താ​ണി​രു​ന്നു. അ​താ​ണ് ഇ​പ്പോ​ൾ 77 ഡോ​ള​റി​ന​ടു​ത്തേ​ക്കു ക​യ​റി​യ​ത്. ഇതേത്തുടർന്നു രൂപവില താഴ്ന്നു. ഡോളറിന് 68.01 രൂപയായി.

Related posts