കോട്ടയം: കെവിൻ വധക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സാംബവ മഹാസഭ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ചും ഗാന്ധിസ്ക്വയറിൽ ധർണയും നടത്തി. ജില്ലാ പ്രസിഡന്റ് പി.കെ.വാസപ്പൻ അധ്യക്ഷത വഹിച്ചു. മഹാസഭ ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശേരി ഉദ്ഘാടനം ചെയ്തു.
കെവിന്റെ ദുരഭിമാനക്കൊല ജാതി വിവേചനത്തിന്റെ തീക്ഷ്ണത മൂലം സംഭവിച്ചതാണെന്നും പോലീസിന്റെ ഗുരുതര വീഴ്ചയും രാഷ്ട്രീയ ഇടപെടലും എറെ സങ്കീർണമാക്കിയ കേസ് സിബിഐ അന്വേഷണത്തിലൂടെ മാത്രമേ നീതിയുക്തമായി പൂർത്തിയാക്കാൻ കഴിയുകയുള്ളുവെന്നും രാമചന്ദ്രൻ മുല്ലശേരി പറഞ്ഞു.
കോട്ടയം ജില്ലാ സെക്രട്ടറി ടി.പി.കുട്ടപ്പൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ എ.രാമചന്ദ്രൻ, മോഹൻദാസ്, സന്തോഷ്, കുട്ടപ്പൻ, സി.ജെ.തങ്കച്ചൻ, ശശിമുറ്റത്തുമാക്കിൽ, സുശീല ദേവി, ഉഷാ രാഘുൽ എന്നിവർ പ്രസംഗിച്ചു.