ബസ് ഓടി കാണാനുള്ള കൊതികൊണ്ട് ചോദിക്കുവാ….  പന്ത്രണ്ട് വർഷം മുമ്പ് തുടങ്ങിവെച്ച ചാ​ല​ക്കു​ടി നോ​ർ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് ഉദ്ഘാടനം പരിപാടി  എന്ന് അവസാനിക്കുമെന്ന് നാട്ടുകാർ

ചാ​ല​ക്കു​ടി: നോ​ർ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് എ​ന്ന് തു​റ​ക്കും. ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡ് ഉ​ദ്ഘാ​ട​നം ന​ട​ത്തു​ന്ന തി​യ​തി​ക​ൾ പ​ല​ത​വ​ണ പ്ര​ഖ്യാ​പി​ച്ചു​വെ​ങ്കി​ലും ഒ​ന്നും ന​ട​ന്നി​ല്ല. ര​ണ്ട് ത​വ​ണ ഉ​ദ്ഘാ​ട​നം ന​ട​ത്തി​യെ​ങ്കി​ലും ബ​സ് സ്റ്റാ​ൻ​ഡ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ല്ല. 12 വ​ർ​ഷം മു​ന്പ് ന​ഗ​ര​സ​ഭ ഇ​ട​തു​പ​ക്ഷം ഭ​രി​ച്ച​പ്പോ​ഴാ​യി​രു​ന്നു ആ​ദ്യം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. അ​ന്ന​ത്തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി​യാ​യി​രു​ന്നു ഉ​ദ്ഘാ​ട​ക​ൻ.

ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നി​ല്ലെ​ന്നു മാ​ത്ര​മ​ല്ല ആ​ർ​ടി​എ ക​മ്മി​റ്റി​യു​ടെ അ​നു​മ​തി​യും ല​ഭി​ച്ചി​രു​ന്നി​ല്ല. ഭ​ര​ണം മാ​റി യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ ബ​സ് സ്റ്റാ​ൻ​ഡി​ൽ കു​റേപ​ണി​ക​ൾ ന​ട​ത്തി.നോ​ർ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് തു​റ​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ ഇ​ന്ന​ത്തെ ഭ​ര​ണ​പ​ക്ഷ​മാ​യ അ​ന്ന​ത്തെ പ്ര​തി​പ​ക്ഷം ഏ​റെ സ​മ​ര​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. ആ​ർ​ടി​എ ക​മ്മി​റ്റി നി​ഷ്ക​ർ​ഷി​ക്കു​ന്ന സ്ഥ​ലം ബ​സ് സ്റ്റാ​ൻ​ഡി​നി​ല്ലാ​ത്ത​തി​നാ​ൽ സ്പെ​ഷ​ൽ ഓ​ർ​ഡ​ർ വാ​ങ്ങു​ക​യും ചെ​യ്തു. അ​ന്ന​ത്തെ സ​ഹ​ക​ര​ണ മ​ന്ത്രി സി.​എ​ൻ.​ബാ​ല​കൃ​ഷ്ണ​ൻ വീ​ണ്ടും ഉ​ദ്ഘാ​ട​നം ന​ട​ത്തു​ക​യും ചെ​യ്തു.

എ​ന്നാ​ൽ യാ​ർ​ഡ് കോ​ണ്‍​ക്രീ​റ്റിം​ഗ് ന​ട​ത്തി​യി​രു​ന്നി​ല്ല. യാ​ത്ര​ക്കാ​ർ​ക്കു പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളോ ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ഇ​രി​പ്പി​ട​ങ്ങ​ളോ ഒ​ന്നുംത​ന്നെ സ​ജീ​ക​രി​ക്കാ​തെ​യാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം. ഇ​തി​നാ​ൽ ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ ക​യ​റാ​ൻ ത​യാ​റാ​യി​ല്ല. ബ​സു​ ക​ൾ സ്റ്റാ​ൻ​ഡി​ൽ ക​യ​റ്റാ​ൻ അ​ന്ന​ത്തെ ഭ​ര​ണ​സ​മി​തി ഏ​റെ ശ്ര​മി​ച്ചെ​ങ്കി​ലും ബ​സു​ക​ൾ ക​യ​റാ​ൻ ത​യാ​റാ​യി​ല്ല. ഇ​തോ​ടെ ബ​സ് സ്റ്റാ​ൻ​ഡ് പ​ഴ​യ​നി​ല​യി​ലാ​യി. വീ​ണ്ടും ഭ​ര​ണം മാ​റി ഇ​ട​തു​പ​ക്ഷം അ​ധി​കാ​ര​ത്തി​ൽ എ​ത്തി.

ദ്രു​ത​ഗ​തി​യി​ൽ ബ​സ് സ്റ്റാ​ൻ​ഡ് യാ​ർ​ഡ് കോ​ണ്‍​ക്രീ​റ്റിം​ഗ്, ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കു​ള്ള റോ​ഡ് എ​ന്നി​വ നി​ർ​മി​ച്ചു​വെ​ങ്കി​ലും ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ളോ ഇ​രി​പ്പി​ട​മോ തു​ട​ങ്ങി ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ൾ ഇ​നി​യും പൂ​ർ​ത്തീ​ക​രി​ക്കാ​നു​ണ്ട്. ആ​ർ​ടി​എ ക​മ്മി​റ്റി സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി ഇ​നി​യും ഏ​ർ​പ്പെ​ടു​ത്തേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ ഇ​നി​യും നി​ർ​മാ​ണ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ മാ​ത്ര​മേ ആ​ർ​ടി​എ ക​മ്മി​റ്റി​യു​ടെ അ​നു​മ​തി ല​ഭി​ക്കു​ക​യു​ള്ളൂ. ഉ​ദ്ഘാ​ട​ന തി​യ​തി​ക​ൾ ഇ​തി​ന​കം പ​ല​ത​വ​ണ തീ​രു​മാ​നി​ച്ച് നോ​ർ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് ഉ​ട​നെ തു​റ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും എ​ല്ലാം പാ​ഴ്‌വാ​ക്കാ​യി.

എ​ന്താ​യാ​ലും മൂ​ന്നാ​മ​ത്തെ ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യെ ത​ന്നെ പ്ര​തീ​ക്ഷി​ച്ചി​രി​ക്ക​യാ​ണ് ന​ഗ​ര​സ​ഭ. ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​പ്പോ​ൾ പ​ണി​ക​ൾ ഒ​ന്നും ന​ട​ക്കു​ന്നി​ല്ല. ലോ​റി​ക​ളും ടൂ​റി​സ്റ്റ് ബ​സു​ക​ളു​ടെ​യും താ​വ​ള​മാ​ണ് ഇ​പ്പോ​ൾ നോ​ർ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ്.

Related posts