മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിക്കാനിരിക്കെ വിമാനത്തിനു ഇന്ധനം നിറയ്ക്കുന്നതിനു ടാങ്കറുകൾ പദ്ധതി പ്രദേശത്തു എത്തിച്ചു.നാലു ടാങ്കറുകളാണ് ഹരിയാനയിൽ നിന്നെത്തിച്ചത്. പദ്ധതി പ്രദേശത്തെ ഇന്ധന പാടത്തിൽ നിന്നും ഇന്ധനം നിറച്ചു ഏപ്രണിൽ നിർത്തിയിടുന്ന വിമാനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനാണ് ടാങ്കറുകൾ എത്തിച്ചത്.
ഒന്നിനു 50 ലക്ഷത്തിലധികം രൂപ ചിലവു വരുന്ന ടാങ്കറുകൾ ഹരിയാനയിൽ നിന്നു റോഡുമാർഗമാണ് വിമാനത്താവള പദ്ധതി പ്രദേശത്തു എത്തിച്ചത്. ടാങ്കറിന്റെ കമ്പനി അധികൃതർ തന്നെയാണ് നാലു ടാങ്കറുകളും വിമാനത്താവളത്തിലെത്തിച്ചത്.
ഇന്ധന പാടത്തിന്റെ നിർമാണം ഒരു വർഷം മുമ്പേ പൂർത്തിയായിരുന്നു. ടാങ്കറുകൾ എത്തിച്ചതിനാൽ ഇന്ധന പാടം അടുത്ത മാസത്തോടെ പ്രവർത്തന സജ്ജമാക്കും. കൊച്ചിയിൽ നിന്നാണ് വിമാനത്തിനുള്ള ഇന്ധനം എത്തിക്കുക. പദ്ധതി പ്രദേശത്തെ രണ്ടു ടാങ്കുകളിൽ നിറയ്ക്കുന്ന ഇന്ധനം പിന്നീട് ടാങ്കറിലാക്കിയാണ് വിമാനത്തിൽ നിറയ്ക്കുക.