കൊച്ചി: നടൻ ദിലീപിനെ അമ്മയിൽ തിരിച്ചെടുത്ത നടപടിയിൽ പ്രതിഷേധിച്ച് സംഘടനയുടെ പ്രസിഡന്റായ മോഹൻലാലിന്റെ കോലം കത്തിച്ചു. കൊച്ചിയിൽ എഐവൈഎഫ് പ്രവർത്തകരാണ് ഫിലിം ചേന്പർ ആസ്ഥാനത്തു കോലം കത്തിച്ചത്.
സ്വന്തം സംഘടനയിലെ അംഗം കൂടിയായ നടിയെ ആക്രമിച്ച കേസിലെ പ്രതിയെ, കോടതി കുറ്റവിമുക്തനാക്കുംമുന്പ് സംഘടനയിൽ തിരിച്ചെടുത്ത നടപടി സ്ത്രീ വിരുദ്ധവും കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന് എഐവൈഎഫ് ആരോപിച്ചു.