മലയാളിയെപ്പോലെ മലയാളി മാത്രമേയുള്ളൂവെന്നാണ് പൊതുവേ പറയുന്നത്. ചില സംഭവങ്ങളൊക്കെ കാണുമ്പോള്‍ അത് സത്യമാണെന്ന് തോന്നിപ്പോവുകയും ചെയ്യും. ലോകത്തിന്റെ ഏത് കോണില്‍ ചെന്നാലും അവിടെ തന്റേതായ ഇടം കണ്ടെത്താനും അവിടെയുള്ളവരെ കൈയ്യിലെടുക്കാനും മലയാളിയെ കഴിഞ്ഞേ ആളുള്ളൂ.
ഇക്കഴിഞ്ഞ ദിവസം ഇന്ത്യ അയര്‍ലണ്ട് ക്രിക്കറ്റ് മത്സരം നടക്കുന്ന അയര്‍ലണ്ടിലെ ഡബ്ലിന്‍ സ്റ്റേഡിയത്തില്‍ നിന്നുള്ള ഒരു കാഴ്ചയാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലടക്കം ചിരിയുണര്‍ത്തി വൈറലായിരിക്കുന്നത്.
ഡബ്ലിന്‍ സ്റ്റേഡിയത്തില്‍ ചെണ്ടകൊട്ടി മലയാളം പാട്ട് ആവേശത്തോടെ പാടുന്ന ഒരുകൂട്ടം ചെറുപ്പക്കാരാണ് വീഡിയോയിലെ താരങ്ങള്‍. വെറുതേ പാടുക മാത്രമല്ല, സുരക്ഷാ ജീവനക്കാരിയായ പെണ്‍കുട്ടിയെ പാട്ടുപാടി വീഴ്ത്തുകയും ചെയ്തു.
‘ആരോടും പറയരുതീ േ്രപമത്തിന് ജീവരഹസ്യം’ എന്ന മോഹന്‍ലാലിന്റെ ഗാന്ധര്‍വത്തിലെ പാട്ടാണു ചെണ്ടമേളത്തിന്റെ അകമ്പടിയോടു കൂടി മലയാളികള്‍ പാടി തകര്‍ത്തത്.
ആദ്യം ഗൗരവത്തിലായിരുന്നെങ്കില്‍ ‘നിന് മിഴികളില്‍ അജ്ഞനമെഴുതാം ഞാന്‍ ഇതു നീ ആരോടും പറയില്ലെങ്കില്‍’ എന്ന വരികള്‍ കേട്ടപ്പോള്‍ പെണ്‍കുട്ടി ചിരി തുടങ്ങുകയും ചെയ്തു. അതോടെ യുവാക്കളുടെ ആവേശവും വര്‍ധിച്ചു. ഏതായാലും മലയാളിയുടെ ഈ പ്രത്യേക മികവിന് കയ്യടിക്കുകയാണ് സോഷ്യല്‍മീഡിയ.