കരുനാഗപ്പള്ളിയില്‍ പതിനേഴുകാരിയായ പ്ലസ്ടു വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ച സംഭവം കൊലപാതകമോ ആത്മഹത്യാ പ്രേരണയോ ആകാമെന്ന നിഗമനത്തിലേയ്ക്ക് പോലീസ് വിരല്‍ ചൂണ്ടുന്നു.
ക്ലാപ്പന വരവിള സ്വദേശിനിയെയാണ് ചങ്ങന്‍കുളങ്ങര റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കായംകുളം എരുവ കമലാലയത്തില്‍ ഹരികൃഷ്ണന്(20) അറസ്റ്റിലായി.
രാത്രിയോടെ പെണ്‍കുട്ടിയെ കാണതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ 23ന് പുലര്‍ച്ചെ ഓച്ചിറ ചങ്ങന്‍കുളങ്ങരയിലെ റെയില്‍വേ ഗേയിറ്റിന് സമീപം പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെ ചൊല്ലി മാതാപിതാക്കളുമായി വഴക്കിട്ട പെണ്‍കുട്ടി രാത്രി 1.30 ഓടെ ഒരു യുവാവിനോടൊപ്പം ബൈക്കില്‍ പോകുന്നതിന്റെ ദ്യശൃം സമീപത്തെ വീട്ടിലെ സിസിടിവിയില്‍ നിന്നു പോലീസിനു വിവരം ലഭിച്ചു
പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണില്‍ നിന്നും ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
എന്നാല്‍ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടി സംഭവ ദിവസം തന്നെ വീട്ടിലേക്ക് വിളിച്ചു വരുത്തിയതാണെന്നും റെയില്‍വേക്രോസിന് സമീപത്തെ ബന്ധു വീട്ടില്‍ വിടണണെന്ന് പറഞ്ഞെന്നുമാണ് ഹരികൃഷ്ണന് മൊഴി നല്‍കിയിരിക്കുന്നത്. പക്ഷേ പോലീസ് ഇത് വിശ്വസിച്ചിട്ടില്ല. പുലര്‍ച്ചെ 1.30 മുതല്‍ 4.25 വരെ ഇവര്‍ എവിടെയായിരുന്നു എന്നതാണ് പോലീസ് അന്വേഷിക്കുന്നത്.