എന്റെ പുതിയ പാട്ട് പാടാന്‍ എനിക്കീ ശബ്ദം വേണം! സോഷ്യല്‍മീഡിയയില്‍ വൈറലായ സാധാരണക്കാരില്‍ സാധാരണക്കാരനായ ഗായകനെ തേടി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍

സ്മ്യൂളിലൂടെയും ഡബ്‌സ്മാഷുകളിലൂടെയുമെല്ലാം ശ്രദ്ധിക്കപ്പെട്ട്, പിന്നീട് സിനിമയില്‍ കയറിപ്പറ്റുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്.

അടുത്തിടെ ചന്ദ്രലേഖ എന്ന വീട്ടമ്മ അടുക്കളയില്‍ നിന്ന് വെറുതേ പാടുകയും അത് സഹോദരന്‍ വീഡിയോയില്‍ പകര്‍ത്തി ഫേസ്ബുക്കിലിടുകയും പിന്നീട് അത് വൈറലാവുകയും ചെയ്തതോടെ അവര്‍ക്ക് സിനിമയിലും ധാരാളം അവസരങ്ങള്‍ ലഭിക്കുകയുണ്ടായി.

സമാനമായ രീതിയില്‍ സോഷ്യല്‍മീഡിയ ഇപ്പോള്‍ മറ്റൊരാളെ തെരഞ്ഞുകൊണ്ടിരിക്കുകയാണ്. ജോലി സമയത്തെ ഇടവേളയില്‍ പറമ്പിലിരുന്ന് വെറുതേ പാടിയ പാട്ട് ആരോ വീഡിയോയില്‍ പകര്‍ത്തുകയും സ്വരമാധുര്യവും ആലാപന മികവും കൊണ്ട് അതിവേഗം വൈറലാവുകയുമായിരുന്നു.

വീഡിയോ ശ്രദ്ധയില്‍ പെട്ട സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ ഇദ്ദേഹത്തെക്കുറിച്ച് അറിയാവുന്നവര്‍ തന്നെ അറിയിക്കണമെന്നും തന്റെ പുതിയ പാട്ട് പാടാന്‍ ഈ ശബ്ദം ആവശ്യമുണ്ടെന്നും അറിയിച്ചു. അറിയപ്പെടാതെ പോവുന്ന കഴിവുകള്‍ ധാരാളമുണ്ടെന്ന് തെളിയിക്കുന്ന മറ്റൊരു സംഭവം കൂടി.

Related posts