കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക മൗനം വെടിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ ആഷിഖ് അബു. ഇരയ്ക്കൊപ്പമാണെന്ന് സംശയത്തിന് ഇടകൊടുക്കാതെ പ്രഖ്യാപിച്ചതിന് അഭിവാദ്യങ്ങൾ. തനിക്കുള്ള വിമർശനമായിട്ടാണെങ്കിലും മൗനം വെടിഞ്ഞതിൽ സന്തോഷമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ആഷിഖ് അബു പറഞ്ഞു.
കൊച്ചിയിൽ വെള്ളിയാഴ്ച ഫെഫ്കയുടെ യോഗത്തിനുശേഷം ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനാണ് നിലപാടുകൾ പ്രഖ്യാപിച്ചത്. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം തെറ്റായിപ്പോയി.
കേസിൽ പ്രതിയാക്കപ്പെട്ടതോടെ സംഘടനയിൽനിന്നു ദീലീപിനെ പുറത്താക്കി. വിചാരണഘട്ടം കഴിഞ്ഞ് അദ്ദേഹം നിരപരാധിയാണെന്നു കോടതി വിധിക്കുന്ന പക്ഷം മാത്രമെ സംഘടന സ്വീകരിച്ചിട്ടുള്ള നടപടിയിൽ പുനർവിചിന്തനം ഉണ്ടാകൂ. തങ്ങളുടെ പ്രതിബദ്ധത പ്രാഥമികമായും അന്തിമമായും അക്രമത്തിനിരയായ നടിക്കൊപ്പമാണെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നു.
ദിലീപിനെ അമ്മയിൽനിന്നു പുറത്താക്കിയതും തിരിച്ചെടുത്തതും തിടുക്കത്തിലുള്ള തീരുമാനമായിപ്പോയെന്നായിരുന്നു നടനും നിർമാതാവുമായ ലാലും അഭിപ്രായപ്പെട്ടിരുന്നു.
പോസ്റ്റിന്റെ പൂർണരൂപം വായിക്കാം…