ദിലീപിനെ തിരിച്ചെടുക്കണമെന്ന് അമ്മ യോഗത്തില്‍ ആദ്യം ആവശ്യപ്പെട്ട നടിക്ക് കൈനിറയെ ചിത്രങ്ങള്‍, വിവാദ സ്വാമിയുടെ വാര്‍ത്തയില്‍ വിവാദനായികയായ താരത്തിന്റെ സാമ്പത്തിക സ്രോതസ് പോലീസ് നിരീക്ഷണത്തില്‍

അമ്മ യോഗത്തില്‍ ദിലീപിനെ സംഘടനയിലേക്ക് തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട നടിയുടെ അടുത്തകാലത്തെ സാമ്പത്തി സ്രോതസ് പോലീസ് അന്വേഷിക്കുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന സംഘം തന്നെയാണ് ഇക്കാര്യത്തിലും അന്വേഷണം നടക്കുന്നത്. ഈ നടിക്ക് ദിലീപിന്‍െ വരാനിരിക്കുന്ന ചില ചിത്രങ്ങളില്‍ വലിയ റോളുകള്‍ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന.

താന്‍ മറ്റുള്ളവരുടെ ആവശ്യം അമ്മ യോഗത്തില്‍ ഉന്നയിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഈ നടി പറയുന്നത്. എന്നാല്‍ ഇവര്‍ യോഗത്തിനു രണ്ടുദിവസം മുമ്പ് ചിലരുമായി ഫോണില്‍ ദീര്‍ഘനേരം സംസാരിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബോധപൂര്‍മായിട്ടാണ് ഇവര്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് സൂചന.

നേരത്തെ വിവാദ സ്വാമി സന്തോഷ് മാധവനുമായി ബന്ധമുണ്ടെന്ന ആരോപണം ഈ നടിക്കെതിരേ ഉയര്‍ന്നിരുന്നു. അന്ന് ഇവര്‍ക്ക് കാര്യമായ പ്രശ്‌നങ്ങളൊന്നും നേരിട്ടിരുന്നില്ല. ഇപ്പോള്‍ പുതിയ വിവാദത്തില്‍ ഇടംപിടിച്ചതോടെ മലയാള സിനിമയിലെ ഗ്യാംഗിന്റെ ഭാഗമായി കൂടുതല്‍ അവസരങ്ങള്‍ നേടിയെടുക്കാനുമായി.

Related posts