പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് സ്ഥിരമായി എമര്‍ജന്‍സി കോള്‍, ഫോണെടുത്താല്‍ കവിത ചൊല്ലല്‍ പതിവ്, ഒടുവില്‍ ആളെ കണ്ടെത്തിയപ്പോള്‍ പോലീസിനും അത്ഭുതം

പോലീസ് കണ്‍ ട്രോള്‍ റൂമിലേയ്ക്ക് പതിവായി എമര്‍ജന്‍സി കോള്‍ വിളിച്ച് കവിത ചൊല്ലി തലവേദന സൃഷ്ടിച്ചിരുന്നത് എണ്‍പതുകാരന്‍. മൂന്ന് മാസത്തോളം പതിവായി കൃത്യസമയത്ത് ഇദ്ദേഹം കണ്‍ ട്രോള്‍ റൂമിലേയ്ക്ക് വിളിക്കുമായിരുന്നു. 999 എന്ന എമര്‍ജന്‍സി നമ്പറിലേയ്ക്ക് വിളിച്ചായിരുന്നു കവിത ചൊല്ലല്‍. അതും അര്‍ദ്ധരാത്രി പന്ത്രണ്ട് മണിക്ക്.

എമര്‍ജന്‍സി വിഭാഗത്തിലിരിക്കുന്ന പോലീസുകാര്‍ക്ക് വിളി തലവേദന സൃഷ്ടിച്ചുവെങ്കിലും അവര്‍ അയാളെ നിരുല്‍സാഹപ്പെടുത്തിയില്ല. പകരം 901 എന്ന ഹോട്ട് ലൈന്‍ നമ്പറിലേയ്ക്ക് വിളിച്ച് കവിത ചൊല്ലാന്‍ ഉപദേശിച്ചു. അജ്മാന്‍ പോലീസ് ഓപ്പറേഷന്‍ റൂം ഡയറക്ടര്‍ കേണല്‍ ഹിഷാം അബ്ദുല്ല ബു ഷിഹാബ് ആണ് ഇക്കാര്യം അറിയിച്ചത്.

എണ്‍പത് വയസ് കഴിഞ്ഞ ഇദ്ദേഹം ഒറ്റപ്പെട്ട് ജീവിക്കുകയായിരിക്കാമെന്നും ആരോടും സംസാരിക്കാന്‍ ഇല്ലാത്തതുകൊണ്ടാകാം ഇദ്ദേഹം ഇങ്ങനെ ഫോണ്‍ വിളിക്കുന്നതെന്നും കേണല്‍ പറയുന്നു. 999 ലേയ്ക്ക് വരുന്ന ഭൂരിഭാഗം കോളുകളും ‘ആകസ്മിക’മാണെന്ന് അദ്ദേഹം പറഞ്ഞു. പലതും നിശ്ശബ്ദ കോളുകളാണ്. കുട്ടികള്‍ ഈ നമ്പറിലേയ്ക്ക് വിളിക്കുന്നതും പതിവാണ്.

Related posts