പ്രണവ് മോഹൻലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ജൂലൈ ഒമ്പതിന് രാവിലെ ഒമ്പതിന് അഞ്ചുമന ക്ഷേത്രത്തിൽ വെച്ച് നടക്കും. അരുണ്‍ ഗോപി തന്നെ തിരക്കഥ രചിച്ച ചിത്രം നിർമിക്കുന്നത് ടോമിച്ചൻ മുളകുപാടമാണ്. പീറ്റർ ഹെയ്നാണ് ചിത്രത്തിനായി ആക്ഷനൊരുക്കുന്നത്.
മോഹൻലാലിന്റെ ഒടിയന് ശേഷം പീറ്റർ ഹെയ്ൻ സംഘടന സംവിധായകനാകുന്ന ചിത്രമാണിത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറാണ്. അഭിനന്ദൻ രാമാനുജം കാമറ കൈകാര്യം ചെയ്യുന്നു.